Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightട്രോളുകൾക്കിടയിൽ രാഹുൽ...

ട്രോളുകൾക്കിടയിൽ രാഹുൽ സെൻസേഷണൽ രാഷ്ട്രീയത്തിലേക്ക് വീണില്ല; ഭാരത് ജോഡോ യാത്രയെ പ്രകീർത്തിച്ച് സ്വര

text_fields
bookmark_border
ട്രോളുകൾക്കിടയിൽ രാഹുൽ സെൻസേഷണൽ രാഷ്ട്രീയത്തിലേക്ക് വീണില്ല; ഭാരത് ജോഡോ യാത്രയെ പ്രകീർത്തിച്ച് സ്വര
cancel

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്രയെ പ്രകീർത്തിച്ച് ബോളിവുഡ് നടി സ്വര ഭാസ്കർ. വ്യക്തിപരമായ ആക്രമണങ്ങൾക്കിടയിൽ സെൻസേഷണൽ രാഷ്ട്രീയത്തിലേക്ക് രാഹുൽ ഗാന്ധി വീണുപോയില്ലെന്ന് അവർ പറഞ്ഞു.

തെരഞ്ഞെടുപ്പ് തോൽവികൾ, ട്രോളുകൾ, വ്യക്തിപരമായ ആക്രമണങ്ങൾ എന്നിവയെല്ലാം നേരിട്ടും രാഹുൽ സെൻസേഷണലിസത്തിലേക്ക് വീണുപോയില്ലെന്ന് സ്വര ഭാസ്കർ ട്വീറ്റ് ചെയ്തു. വിദ്വേഷപരമായ പരാമർശങ്ങളൊന്നും അദ്ദേഹത്തിൽ നിന്നും ഉണ്ടായില്ല. രാജ്യത്തിന്റെ സാഹചര്യം മനസിലാക്കിയാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്ന് ഭാരത് ജോഡോ യാത്രയെ മുൻനിർത്തി സ്വര ഭാസ്കർ പറഞ്ഞു.

ഭാരത് ജോഡോ യാത്ര നിലവിൽ തെങ്കാനയിലാണ് പര്യടനം നടത്തുന്നത്. 19 നിയമസഭ മണ്ഡലങ്ങളിലൂടേയും ഏഴ് ലോക്സഭ മണ്ഡലങ്ങളിലൂടേയും തെലങ്കാനയിൽ പര്യടനം നടത്തും. 375 കിലോ മീറ്ററാണ് യാത്ര തെലങ്കാനയിൽ സഞ്ചരിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Swara BhaskerBharat Jodo Yatra
News Summary - Swara Bhasker praises Bharat Jodo, says despite trolling Rahul Gandhi never
Next Story