പശുക്കൊലകൾക്കെതിരെ ഒാൺലൈൻ ക്യാമ്പയിനുമായി ബോളിവുഡ് നടി
text_fieldsമുംബൈ: രാജ്യത്ത് പശുസംരക്ഷകരെ നിരോധിക്കണം എന്നാവശ്യപ്പെട്ട് ബോളിവുഡ് നടി സ്വാറാ ഭാസ്കറുടെ നേതൃത്വത്തിൽ ഒാൺലൈൻ ക്യാമ്പയിന് തുടക്കമായി. ഇത്തരം കുറ്റകൃത്യങ്ങൾ ഇല്ലാതാക്കുന്നതിന് മാനവ സുരക്ഷാ കനൂൺ (മാസുക) എന്ന പേരിൽ നിയമനിർമ്മാണം നടത്തണമെന്ന് അവർ അഭ്യർത്ഥിച്ചു. #MASUKA എന്ന ഹാഷ്ടാഗിലുള്ള പ്രചാരണം സാമൂഹിക മാധ്യമങ്ങളിലും ചർച്ചയായി.

ജുനൈദ് വധമടക്കം രാജ്യത്ത് ദിനംപ്രതിയെന്നോണം നടക്കുന്ന പശുക്കൊലകൾ കാരണം നാണക്കേട് കൊണ്ട് തല കുനിക്കുന്നതായി അവർ പറഞ്ഞു. പശുവിൻെരെ പേരിൽ ജനങ്ങളുടെ ജീവനെടുക്കുന്നതിനെ രൂക്ഷമായാണ് അവർ വിമർശിച്ചത്. നേരത്തേ #NotInMyName എന്ന പേരിൽ ക്യാമ്പയിൻ തുടങ്ങിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചെന്നും എന്നിട്ടും പശുവിൻെറ പേരിൽ മനുഷ്യൻ കൊല്ലപ്പെടുകയായിരുന്നുവെന്നും അവർ പറഞ്ഞു. നിരവധി കാര്യങ്ങളാണ് നടി നിയമ നിർമ്മാണത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. തമിഴ് സിനാമാ താരം ഖുഷ്ബു അടക്കം നിരവധി േപരാണ് ഒാൺലൈനിൽ ക്യാമ്പയിന് പിന്തുണയുമായി രംഗത്തെത്തിയത്.
No human life is to be lynched..killing in the name of cow or any damn name is a murder..i support #MASUKA wonderful MSG frm @khushsundar pic.twitter.com/fwR3jAbnRD
— Queens_of_India (@pp_tamilan) July 8, 2017
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
