Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്വപ്​ന പിടിയിലായത്​ ഈ...

സ്വപ്​ന പിടിയിലായത്​ ഈ ഹോട്ടലിൽ വെച്ച്​; ഇന്ന്​ കൊച്ചിയിലെത്തിക്കും 

text_fields
bookmark_border
സ്വപ്​ന പിടിയിലായത്​ ഈ ഹോട്ടലിൽ വെച്ച്​; ഇന്ന്​ കൊച്ചിയിലെത്തിക്കും 
cancel

ബംഗളൂരു: കേരളത്തിൽനിന്ന്​ കടന്നുകളഞ്ഞ സ്വപ്​ന സുരേഷിനെ എൻ.ഐ.എ പിടികൂടിയത്​ ബെംഗളൂരു കോറമംഗലയിലെ ഒക്ടേവ് സ്റ്റുഡിയോ ഹോട്ടലിൽനിന്ന്​. ഇവരുടെ ഭര്‍ത്താവും മക്കളും കൂടെ ഉണ്ടായിരുന്നു. 

കോറമംഗലയിലെ സെവന്‍ത് ബ്ലോക്ക് കെ.എച്ച്.ബി കോളനിയിലാണ് ഇവർ പിടിയിലായ സ്​റ്റുഡിയോ അപ്പാർട്ട്​മ​​െൻറ്​. ശനിയാഴ്ചരാത്രി ഏഴുമണിയോടെയാണ് ഇവിടെയെത്തി എൻ.ഐ.എ സംഘം സ്വപ്നയെ കസ്റ്റഡിയിലെടുത്തത്.  ഫോണ്‍കോളുകൾ കേന്ദ്രീകരിച്ച്​ നടന്ന അന്വേഷണമാണ്​ സ്വപ്നയേയും കേസിലെ മറ്റൊരു പ്രതി സന്ദീപ് നായരേയും പിടികൂടാൻ എൻ.ഐ.എയെ സഹായിച്ചത്​. കേന്ദ്ര ഇൻറലിജന്‍സ് ബ്യൂറോയും ദൗത്യത്തിൽ പങ്കുചേർന്നതായാണ്​ സൂചന.

കസ്റ്റഡിയിലെടുത്ത സ്വപ്നയേയും സന്ദീപിനേയും കൊണ്ട്​  ഇന്നലെരാത്രി തന്നെ എൻ.ഐ.എ സംഘം കൊച്ചിയിലേക്ക്​ തിരിച്ചു. ഒ​ളി​വി​ൽ​ക​ഴി​ഞ്ഞ്​ എട്ടാം ദി​വ​സ​മാ​ണ്​ ഇരുവരും പിടിയിലായത്​. 

സ​ന്ദീ​പി​​​​​െൻറ ഫോ​ൺ​വി​ളി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച അ​ന്വേ​ഷ​ണ​മാ​ണ്​ താ​മ​സ​സ്​​ഥ​ലം ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ച്ച​തെ​ന്നാ​ണ്​ വി​വ​രം. ഇ​ന്ന​ലെ​യും സ​ന്ദീ​പി​​​​​െൻറ  തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ൽ അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇൗ ​സ​മ​യം വ​ന്ന ഫോ​ൺ​കോ​ൾ ആ​ണ്​ നി​ർ​ണാ​യ​ക​മാ​യ​ത്. 

കേ​സി​ൽ എ​ഫ്.​െ​എ.​ആ​ർ സ​മ​ർ​പ്പി​ച്ച​തി​ന്​ പി​ന്നാ​ലെ​യാ​ണ് ഇ​രു​വ​രെ​യും എ​ൻ.​െ​എ.​എ പി​ടി​കൂ​ടി​യ​ത്. ഇ​തോ​ടെ, കേ​സി​ലെ നാ​ല്​ പ്ര​തി​ക​ളി​ൽ മൂ​ന്നു​പേ​രും പി​ടി​യി​ലാ​യി. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി പി.​എ​സ്. സ​രി​ത്​ നേ​ര​ത്തേ ക​സ്​​റ്റം​സ്​ ക​സ്​​റ്റ​ഡി​യി​ലാ​ണ്. യു.​എ.​ഇ​യി​ൽനി​ന്ന്​ പാ​ർ​സ​ൽ ഒ​രു​ക്കി​യ കൊ​ച്ചി സ്വ​ദേ​ശി ഫാ​സി​ൽ ഫ​രീ​ദാ​ണ്​ പ്ര​തി​ക​ളി​ൽ ഇ​നി പി​ടി​യി​ലാ​വാ​നു​ള്ള​ത്.

Latest Video:

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:niaBangalore News
News Summary - swapna suresh arrested from hotel
Next Story