Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്വാമി...

സ്വാമി അഗ്​നിവേശിനുനേരെ ഝാർഖണ്ഡിൽ യുവമോർച്ച-എ.ബി.വി.പി ആക്രമണം

text_fields
bookmark_border
സ്വാമി അഗ്​നിവേശിനുനേരെ ഝാർഖണ്ഡിൽ യുവമോർച്ച-എ.ബി.വി.പി ആക്രമണം
cancel

പാകുർ (ഝാർഖണ്ഡ്​): പ്രമുഖ സാമൂഹിക പ്രവർത്തകൻ സ്വാമി അഗ്​നിവേശിനുനേരെ യുവമോർച്ച-എ.ബി.വി.പി പ്രവർത്തകരുടെ ആക്രമണം. ഝാർഖണ്ഡിലെ പാകുറിൽ ‘ദാമിൻ മഹോത്സവ’ത്തിൽ പ​െങ്കടുക്കാനെത്തിയതായിരുന്നു 78കാരനായ സ്വാമി. വേദിവിട്ട്​ ഇറങ്ങിയ ഉടനായിരുന്നു ആക്രമണം. അഗ്​നിവേശ്​ താമസിച്ച ഹോട്ടലിന്​ പുറത്താണ്​ ആക്രമണം നടന്നതെന്നും റിപ്പോർട്ടുണ്ട്​.

യാതൊരു പ്രകോപനവുമുണ്ടായിരുന്നില്ലെന്നും താൻ ഹിന്ദുക്കൾക്കെതിരെ സംസാരിക്കുന്നുവെന്ന്​ ആരോപിച്ച്​ മർദനം അഴിച്ചുവിടുകയായിരുന്നെന്നും അഗ്​നിവേശ്​ പറഞ്ഞു. ഝാർഖണ്ഡ്​ പ്രശ്​നങ്ങളില്ലാത്ത സംസ്​ഥാനമാണെന്നായിരുന്നു ധാരണ. അത്​ ഇൗ സംഭവത്തോടെ മാറിയെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു.

ആൾക്കൂട്ടം സ്വാമി അഗ്​നിവേശിനും ഒപ്പമുള്ളവർക്കുമെതിരെ ആക്രമണം നടത്തുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്​. മുദ്രാവാക്യമുയർത്തി, കരി​െങ്കാടിയുമായാണ്​ അക്രമിസംഘം എത്തിയത്​. അഗ്​നിവേശ്​ മർദനമേറ്റ്​ തറയിൽ വീണിട്ടും ഇവർ പിൻവാങ്ങിയില്ല.  സംഭവത്തിൽ 20 പേരെ കസ്​റ്റഡിയിലെടുത്തു​. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന്​ പൊലീസ്​ അറിയിച്ചു. അഗ്​നിവേശി​​​​​െൻറ പരിപാടി സംബന്ധിച്ച്​ നേരത്തെ വിവരം ലഭിച്ചിരുന്നില്ലെന്നും പൊലീസ്​ പറഞ്ഞു. 

ആക്രമണം അന്വേഷിക്കാൻ ഝാർഖണ്ഡ്​ മുഖ്യമന്ത്രി രഘുബർ ദാസ്​ ഉത്തരവിട്ടു. സ്​ഥലത്ത്​ പൊലീസ്​ സാന്നിധ്യം ഉണ്ടായിരു​ന്നില്ലെന്ന്​ അഗ്​നിവേശ്​ പറഞ്ഞു. ഉടൻ സ്​ഥലത്തെത്താനുള്ള ത​​​​​െൻറ അഭ്യർഥന സ്​ഥലം എസ്​.പിയും മജിസ്​ട്രേറ്റും അവണിച്ചു. കുറ്റവാളികളുടെ ദൃശ്യങ്ങൾ ലഭ്യമാണ്​. അവർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആക്രമണത്തിൽ പാർട്ടി പ്രവർത്തകർക്ക്​ പങ്കില്ലെന്ന്​ പറഞ്ഞ സംസ്​ഥാന ബി.ജെ.പി വക്താവ്​ പി. ഷാദിയോ, സ്വാമി അഗ്​നിവേശി​​​​​െൻറ പ്രവർത്തനങ്ങൾ വിലയിരുത്തിയാൽ, ഇത്തരം പ്രതികരണങ്ങൾക്കുള്ള സാധ്യത തള്ളാനാകില്ലെന്ന്​ അഭിപ്രായപ്പെട്ടു.

ബി.ജെ.പി ഒറ്റപ്പെട്ടു പോയതി​​​െൻറ വെപ്രാളമെന്ന് കെ.പി.എ. മജീദ്  
കോഴിക്കോട്: സാമൂഹിക പ്രവര്‍ത്തകന്‍ സ്വാമി അഗ്‌നിവേശിനുനേരെ ഝാര്‍ഖണ്ഡിലെ പാക്കൂറില്‍ പട്ടാപ്പകല്‍ സംഘ്​പരിവാർ നടത്തിയ ആക്രമണം ഞെട്ടലുളവാക്കുന്നതാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. ജനദ്രോഹ നയത്തെ തുടര്‍ന്ന് പൊതുതെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ഉറപ്പായ ബി.ജെ.പി തീര്‍ത്തും ഒറ്റപ്പെട്ടുപോയതി​​​െൻറ വെപ്രാളമാണ് ഇതിലൂടെ പ്രകടമാകുന്നത്. 

വിദ്വേഷത്തി​​​െൻറയും ഭിന്നിപ്പി​​​െൻറയും രാഷ്​ട്രീയത്തിലൂടെ അധികാരത്തിലേറി കോർപറേറ്റ് കുത്തകകള്‍ക്ക് ദാസ്യവേല ചെയ്യുന്ന കേന്ദ്ര ഭരണകൂടത്തെ രക്ഷിച്ചെടുക്കാന്‍ നടത്തുന്ന അക്രമങ്ങളെ അംഹിസയിലും ജനാധിപത്യത്തിലും ഊന്നിയ പ്രതിരോധത്തിലൂടെ രാജ്യത്തെ പൗരന്മാര്‍ ചെറുത്തുതോൽപിക്കുമെന്നും മജീദ് മുന്നറിയിപ്പ് നല്‍കി. ശശി തരൂര്‍ എം.പിയുടെ ഓഫിസ് ആക്രമിച്ചവരെ അറസ്​റ്റ്​ ചെയ്ത് നിയമത്തിന്​ മുന്നിലെത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:swami agniveshJharkhandmalayalam newsBJPBJP
News Summary - Swami Agnivesh Beaten up Allegedly by BJP Members in Jharkhand, 20 Detained-india news
Next Story