Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പി ഒാഫീസു...

ബി.ജെ.പി ഒാഫീസു മുമ്പിൽ സ്വാമി അഗ്​നിവേശിനു നേരെ ആക്രമണം

text_fields
bookmark_border
ബി.ജെ.പി ഒാഫീസു മുമ്പിൽ സ്വാമി അഗ്​നിവേശിനു നേരെ ആക്രമണം
cancel

ന്യൂഡൽഹി: സ്വാമി അഗ്​​നിവേശിനു നേർക്ക്​ വീണ്ടും ആക്രമണം. ഡൽഹി ദീൻ ദയാൽ ഉപാധ്യായ മാർഗിലെ ബി.ജെ.പി ആസ്​ഥാന ഒാഫീസിലേക്ക്​ വരു​േമ്പാഴായിരുന്നു ആക്രമണം.  അന്തരിച്ച മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്​പേയിക്ക്​ ആദരാഞ്​ജലികൾ അർപ്പിക്കാനെത്തിയതായിരുന്നു അദ്ദേഹം.  79 കാരനായ സ്വാമിക്കെതിരായി ഒരു മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്​. നേരത്തെ, ഝാർഖണ്ഡിൽ വച്ച്​ ബി.ജെ.പി പ്രവർത്തകരുൾപ്പെട്ട ആൾക്കൂട്ടം അഗ്​നിവേശിനെ ആക്രമിച്ചിരുന്നു.

‘വാജ്​പേയിക്ക്​ അന്ത്യാഞ്​ജലി അർപ്പിക്കാൻ പോയതായിരുന്നു. പൊലീസ്​ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വാഹനം അനുവദിക്കാത്തതിനാൽ കുറച്ച്​ സ്​ഥലത്തേക്ക്​ നടക്കേണ്ടി വന്നു. പെ​െട്ടന്ന്​ ഒരു സംഘം ആളുകൾ ഞങ്ങളെ ആക്രമിക്കുകയായിരുന്നു. ക്രൂരമായി മർദിച്ചു. തള്ളിയിടുകയും മോശം വാക്കുകൾ വിളിച്ചുപറയുകയും തലപ്പാവ്​ തട്ടിത്തെറിപ്പിക്കുകയും ചെയ്​തു’ - അഗ്​നിവേശ്​ പറഞ്ഞു. ഇയാൾ രാജ്യദ്രോഹിയാണ്​ അടിക്കവനെ എന്ന്​ സംഘത്തിലുള്ളവർ ആക്രോശിച്ചതായും അഗ്​നിവേശ്​ വ്യക്​തമാക്കി. 

ഒരു സംഘം പേർ അഗ്​നിവേശിനെ വളയുന്നതി​​​െൻറയും മർദിക്കുന്നതി​​​െൻറയും വിഡിയോ പ്രചരിക്കുന്നുണ്ട്​​. ഒരു സ്​ത്രീ അടിക്കാൻ ചെരിപ്പുയർത്തുന്നതും വിഡിയോയിലുണ്ട്​. നേരത്തെ, ജൂലൈ 17നായിരുന്നു ഝാർഖണ്ഡിൽ വച്ച്​ അഗ്​നിവേശ്​ ഗോരക്ഷാ ഗുണ്ടകളുടെ ആക്രമണത്തിനിരയായത്​.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:swami agniveshmalayalam newsagnivesh AttackedPay Tribute To Vajpayee
News Summary - Swami Agnivesh Attacked On Way To Pay Tribute To Vajpayee -India News
Next Story