Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡി.കെ ശിവകുമാറിന് ഈ...

ഡി.കെ ശിവകുമാറിന് ഈ ഭരണം കയ്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ

text_fields
bookmark_border
ഡി.കെ ശിവകുമാറിന് ഈ ഭരണം കയ്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ
cancel

ബംഗളൂരു: ജെ.ഡി.എസിനൊപ്പം​ കൈകോർത്ത്​ കർണാടകയിൽ സഖ്യ സർക്കാർ രൂപീകരിക്കുന്നത്​ വ്യക്​തിപരമായി കയ്​പേറിയ അനുഭവമാണെന്ന്​ കോൺഗ്രസ്​ നേതാവ്​ ഡി.കെ ശിവകുമാർ. 

താൻ പലതവണ ജെ.ഡി.എസുമായി തെര​െഞ്ഞടുപ്പിൽ ഏറ്റുമുട്ടിയിട്ടുണ്ട്​. എച്ച്​.ഡി ദേവഗൗഡക്കെതി​െര മത്​സരിച്ചപ്പോൾ താൻ പരാജയപ്പെട്ടു, എന്നാൽ മകൻ കുമാരസ്വാമിക്കും മരുമകൾക്കുമെതിരെ വിജയിച്ചു. നിരവധി രാഷ്​​്ട്രീയക്കളികൾ ഇവർക്കെതിരെ നടത്തി. നിരവധി കേസുകളും അഭിമുഖീകരിക്കേണ്ടി വന്നു. എന്നാലും പാർട്ടിയുടെ താത്​പര്യത്തിന്​ വേണ്ടി ജെ.ഡി.എസിനൊപ്പം ചേർന്ന്​ സർക്കാർ രൂപീകരിക്കുകയാണ്​. ഇത്​ രാഹുൽ ഗാന്ധിയുടെ തീരുമാനമാണ്​. അതുകൊണ്ടാണ്​ തങ്ങളും ഇൗ നിലപാട്​ സ്വീകരിച്ചത്​. അതിനാൽ എല്ലാ കയ്​പും താൻ വിഴുങ്ങുകയാണ്​. അത്​ ത​​​​​െൻറ കടമയാണെന്നും ഡി.കെ ശിവകുമാർ പറഞ്ഞു. 

കേവല ഭൂരിപക്ഷമില്ലാത്തതിനെ തുടർന്ന്​ മുഖ്യമന്ത്രി സ്​ഥാനത്തു നിന്ന്​ ബി.എസ്​.​െയദിയൂരപ്പ രാജിവെച്ചതോടെയാണ് സർക്കാർ രൂപീകരിക്കാൻ ഗവർണർ കുമാരസ്വാമിയെ വിളിച്ചത്​. 38 സീറ്റുകൾ നേടിയ കുമാരസ്വാമിയുടെ ജെ.ഡി.എസ്​ 78 സീറ്റുകളുള്ള കോൺഗ്രസി​​​​​െൻറ പിന്തുണയോ​െടയാണ്​ സർക്കാർ രൂപീകരിക്കുന്നത്​. ബുധനാഴ്​ച മുഖ്യമന്ത്രിയായ കുമാരസ്വാമി സത്യപ്രതിജ്​ഞ ചെയ്യാനിരിക്കെയാണ്​ കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസി​​​​​െൻറ ബുദ്ധികേന്ദ്രമായ ഡി.കെ ശിവകുമാർ മനസു തുറന്നത്​. 

സഖ്യം അഞ്ചുവർഷം പൂർത്തിയാക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട്​ കാലം മറുപടി പറയുമെന്നാണ്​ ശിവകുമാർ പ്രതികരിച്ചത്​. ഇൗ ചോദ്യത്തിന്​ താനിപ്പോൾ ഉത്തരം നൽകുന്നില്ല. കാലം മറുപടി നൽകും. തങ്ങൾക്ക്​ മറ്റു പല ​വിഷയങ്ങളും വഴികളുമുണ്ട്​. ഇപ്പോൾ അതിനെ കുറിച്ച്​ പറയുന്നില്ലെന്നും ഡി.കെ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsDK ShivakumarKarnataka election
News Summary - Swallowed Bitterness To Join Hands With JD(S)": D K Shivakumar -India News
Next Story