Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനാലര ലക്ഷം ശൗചാലയങ്ങൾ...

നാലര ലക്ഷം ശൗചാലയങ്ങൾ കാണാനില്ല; മധ്യപ്രദേശിലേത്​​ വൻ അഴിമതിയോ?

text_fields
bookmark_border
നാലര ലക്ഷം ശൗചാലയങ്ങൾ കാണാനില്ല; മധ്യപ്രദേശിലേത്​​ വൻ അഴിമതിയോ?
cancel

ഭോപ്പാൽ: മധ്യപ്രദേശിൽ 2012നും 2018നും ഇടയിൽ നിർമിച്ചെന്ന്​ രേഖകളിൽ പറയുന്ന 451000ത്തോളം ശൗചാലയങ്ങൾ കാണാനില്ല. ശിവരാ ജ്​ സിങ്​​ ചൗഹാ​​​​െൻറ നേതൃത്വത്തിലുള്ള മുൻ ബി.ജെ.പി സർക്കാറി​​​​െൻറ വീരവാദങ്ങളെയാണ്​​ കണക്കുകൾ തിരിഞ്ഞുകൊ ത്തുന്നത്​. ശൗചാലയങ്ങളിൽ പലതും നിർമിച്ചത്​ കടലാസുകളിൽ മാത്രമാണെന്നാണ്​ പ്രധാന ആക്ഷേപം.

രേഖകളിൽ നിർമിച്ച തായി പറയപ്പെടുന്ന ശൗചാലയങ്ങളി​ൽ ഏറെയും നിലവിലില്ലെന്നും ഇതിനായി ചെലവഴിച്ചെന്ന്​ പറയുന്ന തുക എവിടെപ്പോയെന്നും കോൺഗ്രസ്​ സർക്കാർ തെളിവുകൾ നിരത്തി ചോദ്യമുന്നയിച്ചത്​ ബി.ജെ.പിയെ പ്രതിരോധത്തി​ലാക്കിയിരിക്കുകയാണ്​.

രേഖകൾ പ്രകാരം നിർമിച്ചുവെന്ന്​ പറയപ്പെടുന്ന ശൗചാലയങ്ങൾക്കായി വകയിരുത്തിയ 540 കോടി രൂപ എവിടെപ്പോയെന്നും കമൽനാഥ്​ സർക്കാർ ​ചോദിക്കുന്നു. ​പദ്ധതി നടപ്പാക്കിയെന്ന്​ അവകാശപ്പെട്ട്​ ശൗചാലയങ്ങളുടെ ജി.പി.എസ്​ ടാഗുകൾ അടക്കമുള്ള രേഖകളുള്ള ശൗചാലയങ്ങളാണ്​ ഇപ്പോൾ കാണാതായിരിക്കുന്നത്​.

നേരത്തേ, മധ്യപ്രദേശിലെ ഗുണ ജില്ലയിൽ ശൗചാലയങ്ങളുടെ വാതിൽ നിർമ്മാണത്തിൽ 15 കോടിയോളം രൂപയുടെ അഴിമതി കണ്ടെത്തിയിരുന്നു. അയൽവീടുകളിലെ ശൗചാലയങ്ങൾക്ക്​ മുന്നിൽ നിന്നെടുത്ത ഫോ​ട്ടോ ഉപയോഗിച്ചാണ്​ ഇവിടെ തട്ടിപ്പ്​ നടത്തിയത്​. 100 ശതമാനം ശൗചാലയങ്ങളുള്ള ഗ്രാമമായി ബി.ജെ.പി സർക്കാർ പ്രഖ്യാപിച്ച ഇടത്ത്​ കഴിഞ്ഞ വർഷം പൊതുസ്ഥലത്ത്​ വിസർജ്ജിച്ചതിന്​ രണ്ടുയുവാക്കളെ മർദിച്ച്​ കൊലപ്പെടുത്തിയിരുന്നു.

ശൗചാലയങ്ങൾ പലതിലും സെപ്​റ്റിക്​ ടാങ്ക്​ നിർമിക്കാതെ കരാറുകാർ മുങ്ങിയതോടെ വീട്ടുകാരിൽ പലരും ശൗചാലയം അടുക്കളയും ​െചറുകടകളുമാക്കു​ന്നുവെന്ന വാർത്ത പുറത്ത്​ വന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kamal nathBJP Scamsvach bharath missionshiv raj singh chouhan
News Summary - svach bharath mission kamal nath shuv raj singh chouhan bjp scam
Next Story