Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൃണമൂൽ കോൺഗ്രസ് എം.പി അഭിഷേക് ബാനർജിയുടെ ‘ഇസഡ് പ്ലസ്’ സുരക്ഷ പിൻവലിച്ച് സുവേന്ദു അധികാരി; വസതിയിലെ സുരക്ഷാ ക്രമീകരണങ്ങളും നീക്കി

text_fields
bookmark_border
തൃണമൂൽ കോൺഗ്രസ് എം.പി അഭിഷേക് ബാനർജിയുടെ ‘ഇസഡ് പ്ലസ്’ സുരക്ഷ പിൻവലിച്ച് സുവേന്ദു അധികാരി; വസതിയിലെ സുരക്ഷാ ക്രമീകരണങ്ങളും നീക്കി
cancel

കൊൽക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് എം.പി അഭിഷേക് ബാനർജിയുടെ ‘ഇസഡ് പ്ലസ്’ സുരക്ഷാ പരിരക്ഷ പിൻവലിക്കാൻ തീരുമാനവുമായി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സർക്കാർ. അഭിഷേകിന് ഇനി മുതൽ അധിക സുരക്ഷയോ പ്രത്യേക പൈലറ്റ് കാർ സൗകര്യമോ ലഭിക്കില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

മമത ബാനർജി ബംഗാൾ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അഭിഷേക് ബാനർജിക്ക് ഇസഡ് പ്ലസ് സുരക്ഷാ പരിരക്ഷ ലഭിച്ചിരുന്നു. എന്നാൽ, സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായതിന് തൊട്ടുപിന്നാലെ അദ്ദേഹത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾ കുറച്ചു തുടങ്ങി. ഇപ്പോൾ നിലവിൽ അഭിഷേക് ബാനർജിയുടെ ഇസഡ് പ്ലസ് സുരക്ഷ പൂർണ്ണമായും പിൻവലിക്കാനാണ് പുതിയ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

തിങ്കളാഴ്ച ഉച്ചയോടെയാണ് സുരക്ഷ പിൻവലിക്കുന്നത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. സുരക്ഷാ പരിരക്ഷ പിൻവലിച്ചതിന് പുറമെ, അദ്ദേഹത്തിന് നൽകിയിരുന്ന പൈലറ്റ് കാർ സൗകര്യവും നിർത്തലാക്കി. തിങ്കളാഴ്ച നബന്നയിൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ നടന്ന സുപ്രധാന യോഗങ്ങൾക്ക് ശേഷമാണ് ഈ തീരുമാനം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Suvendu Adhikari withdraws Trinamool Congress MP Abhishek Banerjee's 'Z Plus' security
Next Story