Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഗോമാതയെ സംരക്ഷിക്കും, സന്യാസിമാരെ അപമാനിച്ചാൽ ജയിലിൽ’; സുവേന്ദു അധികാരി

text_fields
bookmark_border
‘ഗോമാതയെ സംരക്ഷിക്കും, സന്യാസിമാരെ അപമാനിച്ചാൽ ജയിലിൽ’; സുവേന്ദു അധികാരി
cancel

കൊൽക്കത്ത: ‘ഗോമാത’യെ സംരക്ഷിക്കുന്നതിനായി സർക്കാർ നടപടി സ്വീകരിക്കുമെന്നും സന്യാസിമാരെ അപമാനിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി സുവേന്ദു അധികാരി. ഞായറാഴ്ട കൊൽക്കത്തയിൽ നടന്ന ഭഗവദ്ഗീത പാരായണ പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ പരാമർശം.

പശ്ചിമ ബംഗാളിലെ സാഹചര്യം മാറിയെന്നും ജനങ്ങൾക്ക് ഭയമില്ലാതെ ഇനി ഭഗവദ്ഗീത പാരായണം ചെയ്യാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഭഗവദ്ഗീതയും ഹനുമാൻ ചാലിസയും മടിയില്ലാതെ പാരായണം ചെയ്യുകയും വിതരണം ചെയ്യുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. ഹരേ കൃഷ്ണ മന്ത്രം ജപിക്കുകയും ശംഖ് മുഴക്കുകയും ചെയ്യാം. ഇതിനൊന്നും ഭയപ്പെടേണ്ടതില്ലെന്നും സംസ്ഥാനത്ത് ഇപ്പോൾ 'മാറ്റത്തിന്റെ കാറ്റാണ് വീശുന്നത്' എന്നും സുവേന്ദു അധികാരി കൂട്ടിച്ചേർത്തു.

“തിലകം, ധോതി, തുളസി എന്നിവയുടെ സർക്കാർ എത്തിയിരിക്കുന്നു. ‘ഗോമാത’യെ സംരക്ഷിക്കുന്ന സർക്കാരാണിത്,” അദ്ദേഹം പറഞ്ഞു. ഗോമാത’യെ സംരക്ഷിക്കുന്നതിനായി സർക്കാർ നടപടി സ്വീകരിക്കുമെന്നും സന്യാസിമാരെ അപമാനിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും സന്യാസിമാരെ അപമാനിക്കുന്നവരെ തന്റെ സർക്കാർ ജയിലിലടക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ ജനങ്ങൾ ഐക്യത്തോടെയും ജാഗ്രതയോടെയും നിലകൊള്ളണമെന്നും സുവേന്ദു അധികാരി ആവശ്യപ്പെട്ടു. ‘കാശ്മീർ മാംഗേ ആസാദി’ (കാശ്മീർ സ്വാതന്ത്ര്യം ആവശ്യപ്പെടുന്നു) എന്ന മുദ്രാവാക്യം ഉയർത്തുന്ന ‘ടുക്ഡെ ടുക്ഡെ ഗാങിനെതിരെ’ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'Will protect Gomatha, jail for insulting saints': Suvendu Adhikari
Next Story