Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബുൾഡോസർ രാജിനെതിരെയുള്ള പ്രതിഷേധത്തെ കശ്മീരിനോടുപമിച്ച് ബംഗാൾ മുഖ്യമന്ത്രി

text_fields
bookmark_border
ബുൾഡോസർ രാജിനെതിരെയുള്ള  പ്രതിഷേധത്തെ കശ്മീരിനോടുപമിച്ച് ബംഗാൾ മുഖ്യമന്ത്രി
cancel

കൊൽക്കത്ത: കൊൽക്കത്തയിലെ പാർക്ക് സർക്കസ്-തിൽജാല മേഖലയിൽ കഴിഞ്ഞ ദിവസം നടന്ന ബുൾഡോസർ രാജിനെതിരെയുള്ള പ്രതിഷേധത്തിനിടെയുണ്ടായ കല്ലേറിനെ കാശ്മീരിലെ മുൻകാല സാഹചര്യങ്ങളോട് ഉപമിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി.

രാഷ്ട്രീയ-മത സംഘടനകൾക്ക് പൊലീസിനെ മുൻകൂട്ടി അറിയിച്ച് പരിപാടികൾ നടത്താം. എന്നാൽ ആളുകളെ കൂട്ടിക്കൊണ്ടുവന്ന് മതപരമായ മുദ്രാവാക്യങ്ങൾ വിളിച്ച് കല്ലെറിയുന്നത് അനുവദിക്കില്ല. ശ്രീനഗറിലും കാശ്മീരിലും കല്ലേറ് അവസാനിച്ചതുപോലെ കൊൽക്കത്തയിലും ബംഗാളിലും ഇത് പൂർണമായി അവസാനിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊൽക്കത്തയിലെ പാർക്ക് സർക്കസ് സെവൻ പോയിന്റ് ക്രോസിങിൽ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധം വൻ സംഘർഷത്തിലാണ് കലാശിച്ചത്. തിൽജാലയിലെ ഒരു ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ രണ്ട് പേർ മരിച്ചതിനെത്തുടർന്ന്, അവിടുത്തെ അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കാൻ സർക്കാർ ബുൾഡോസർ നടപടികൾ ആരംഭിച്ചിരുന്നു. ഇതിനെതിരെയാണ് ആളുകൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.

ഇതിനൊപ്പം പൊതുറോഡുകളിൽ പ്രാർഥന നടത്തുന്നതിനും ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതിനും ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങളും പ്രതിഷേധക്കാരുടെ അമർഷത്തിന് കാരണമായതായി റിപ്പോർട്ടുകളുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Suvendu Adhikari Compares Bengal Bulldozer Protest to Kashmir
Next Story