You are here

പ്രജ്ഞ സിങ്​ ഠാക്കൂറിന്​ വിഷപദാർഥം അടങ്ങിയ ഭീഷണിക്കത്ത്​​; പൊലീസ്​ കേസെടുത്തു

10:42 AM
14/01/2020

ഭോപ്പാൽ: ബി.ജെ.പി എം.പി പ്രഞ്​ജ സിങ്​ ഠാക്കൂറിന്​ ഭീഷണിക്കത്തുകൾ​ ലഭിച്ചതായി പരാതി. അപകടകരമായ കെമിക്കലുകൾ അടങ്ങിയ കവറിലാണ്​ കത്ത്​ അയച്ചിരുക്കുന്നത്​. ഉർദുവിലാണ്​ കത്ത്​ എഴുതിയിരുന്നത്​. സംഭവത്തെ തുടർന്ന്​ പ്രജ്ഞ സിങ്ങി​​​െൻറ പരാതിയിൽ പൊലീസ്​ കേസെടുത്തു. 

കവറിലുള്ള പൊടി കൈയ്യിലായതോടെ ചൊറിച്ചിൽ അനുഭവപ്പെട്ടതായി എം.പിയുടെ സഹായി പറഞ്ഞു. ഈ കെമിക്കൽ പരിശോധിക്കുന്നതിനായി പൊലീസ്​ ഫോറൻസിക്​ സയൻസ്​ ലബോർട്ടറിയിലേക്ക്​ അയച്ചു.

കത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി,ആഭ്യന്തരമന്ത്രി അമിത്​ ഷാ, ദേശീയ സുരക്ഷ ഉപദേഷ്​ടാവ്​ അജിത്​ ഡോവൽ, പ്രജ്ഞ സിങ്​ എന്നിവരുടെ ചിത്രങ്ങളുണ്ട്​. ഈ ചിത്രങ്ങൾ മുകളിൽ ചുവന്ന​ മഷികൊണ്ട്​ ​േക്ലാസ്​ ചിഹ്നം വരച്ചിട്ടുണ്ട്​. 

തനിക്ക്​ നേരത്തെയും ഭീഷണികത്തുകൾ ലഭിച്ചിട്ടുണ്ടെന്നും എന്നാൽ പൊലീസ്​ കേസെടുത്തില്ലെന്നും പ്രജ്ഞ സിങ്​ പറഞ്ഞു. രാസപദാർഥങ്ങളടങ്ങിയ കവർ അയച്ചത്​ തന്നെ അപകടപ്പെടുത്താണ്​. ഇതിന്​ പിന്നിൽ ദേശവിരുദ്ധരുടെ ഗൂഢാലോചനയുണ്ടെന്നും പ്രജ്ഞ സിങ്​ ഠാക്കുർ ആരോപിച്ചു. 
 

Loading...
COMMENTS