Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസംശയരോഗിയായ ഭർത്താവ്​...

സംശയരോഗിയായ ഭർത്താവ്​ ഭാര്യയെ വീട്ടിൽ പൂട്ടിയിട്ടത്​ 12 വർഷം!

text_fields
bookmark_border
locked room
cancel

ബം​ഗ​ളൂ​രു: സം​ശ​യ​രോ​ഗി​യാ​യ ഭ​ർ​ത്താ​വ്​ ഭാ​ര്യ​യെ 12 വ​ർ​ഷം വീ​ട്ടി​ൽ​നി​ന്ന്​ പു​റ​ത്തി​റ​ങ്ങാ​ൻ സ​മ്മ​തി​ക്കാ​തെ പൂ​ട്ടി​യി​ട്ടു. വി​വ​രം ല​ഭി​ച്ച പൊ​ലീ​സ്​ എ​ത്തി യു​വ​തി​യെ വീ​ട്ടി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ടു​ത്തി.

യു​വാ​വി​ന്‍റെ അ​റ​സ്റ്റ്​ രേ​ഖ​പ്പെ​ടു​ത്തി. മൈ​സൂ​രു ഹി​രെ​ഗെ ഗ്രാ​മ​ത്തി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ്​ പൊ​ലീ​സ്​ എ​ത്തി യു​വ​തി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. സ​ന്നാ​ല​യ്യ എ​ന്ന​യാ​ളാ​ണ്​ ത​ന്‍റെ ഭാ​ര്യ സു​മ​യെ മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ രീ​തി​യി​ൽ വീ​ട്ടി​ൽ ബ​ന്ധ​ന​സ്ഥ​യാ​ക്കി​യ​ത്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ പൊ​ലീ​സ്​ പ​റ​യു​ന്ന​ത്​: ഭാ​ര്യ​യി​ൽ സം​ശ​യ​മു​ള്ള സ​ന്നാ​ല​യ്യ ക​ല്യാ​ണം ക​ഴി​ഞ്ഞ്​ ഒ​രാ​ഴ്​​ച​ക്ക​കം അ​വ​രെ വീ​ട്ടി​ൽ പൂ​ട്ടി​യി​ട്ടു. ശു​ചി​മു​റി പു​റ​ത്താ​യി​രു​ന്നെ​ങ്കി​ലും അ​വി​ടേ​ക്ക്​ പോ​കാ​ൻ അ​നു​വ​ദി​ക്കാ​തെ വീ​ട്ടി​ന​ക​ത്ത്​ റൂ​മി​ൽ ബ​ക്ക​റ്റ്​ ന​ൽ​കു​ക​യാ​യി​രു​ന്നു.

വീ​ട്ടി​ൽ​നി​ന്ന്​ പു​റ​ത്തി​റ​ങ്ങു​ക​യോ ആ​​രോ​ടെ​ങ്കി​ലും സം​സാ​രി​ക്കു​ക​യോ ചെ​യ്താ​ൽ മ​ർ​ദി​ക്കു​മെ​ന്ന്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി. ഈ ​പീ​ഡ​നം സ​ഹി​ക്ക​വ​യ്യാ​തെ സു​മ​യു​ടെ മാ​താ​വാ​ണ്​ പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​ത്.

ദ​മ്പ​തി​ക​ൾ​ക്ക്​ ര​ണ്ടു കു​ട്ടി​ക​ളു​ണ്ട്. കു​ട്ടി​ക​ളോ​ടു​പോ​ലും ന​ന്നാ​യി സം​സാ​രി​ക്കാ​ൻ ഭ​ർ​ത്താ​വ്​ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ലെ​ന്ന്​ സു​മ പൊ​ലീ​സി​നോ​ട്​ പ​റ​ഞ്ഞു. കൂ​ടാ​തെ കാ​ര​ണ​മി​ല്ലാ​തെ ത​ന്നെ അ​ടി​ക്കു​മാ​യി​രു​ന്നെ​ന്നും ഗ്രാ​മ​ത്തി​ലെ​ല്ലാ​വ​ർ​ക്കും സ​ന്നാ​ല​യ്യ​യെ പേ​ടി​യാ​യി​രു​ന്നെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

കു​ട്ടി​ക​ൾ കൂ​ടെ​യു​ള്ള​പ്പോ​ൾ അ​വ​രോ​ടൊ​പ്പം ക​ഴി​യാ​ൻ സ​മ്മ​തി​ക്കി​ല്ല. ഒ​രു ചെ​റി​യ ജ​നാ​ല​യി​ലൂ​ടെ​യാ​ണ്​ അ​വ​ർ​ക്ക്​ ഭ​ക്ഷ​ണം ന​ൽ​കി​യി​രു​ന്ന​തെ​ന്നും അ​വ​ർ പൊ​ലീ​സി​നോ​ട്​ വെ​ളി​പ്പെ​ടു​ത്തി.

കു​ട്ടി​ക​ൾ പ​ല​പ്പോ​ഴും അ​മ്മ​വീ​ട്ടി​ൽ മു​ത്ത​ശ്ശി​ക്കൊ​പ്പ​മാ​ണ്​ ക​ഴി​യു​ന്ന​ത്. സ​ന്നാ​ല​യ്യ മു​മ്പ്​ ര​ണ്ട്​ വി​വാ​ഹം ചെ​യ്തി​രു​ന്നെ​ങ്കി​ലും ഇ​യാ​ളു​ടെ പീ​ഡ​ന​ങ്ങ​ൾ സ​ഹി​ക്കാ​നാ​വാ​തെ ഇ​രു​വ​രും വി​ട്ടു​പോ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HusbandWifeLocked
News Summary - Suspicious husband locked his wife in the house for 12 years
Next Story