സംശയരോഗം: ഭർത്താവിന്റെ ഓഫിസിലെ ജീവനക്കാരിയെ യുവതി കുത്തിക്കൊന്നു
text_fieldsജബൽപൂർ ( മധ്യപ്രദേശ്): മധ്യപ്രദേശിലെ ജബൽപൂരിൽ സംശയരോഗത്തെ തുടർന്ന് യുവതി തന്റെ ഭർത്താവിെൻറ ഓഫിസിലെ ജീവനക്കാരിയെ കുത്തിക്കൊലപ്പെടുത്തി. മറ്റൊരു സ്ത്രീക്ക് പരിക്കു പറ്റിയതായും പോലീസ് അറിയിച്ചു. ബുധനാഴ്ച പ്രൊഫസർ കോളനിയിലാണ് കൊലപാതകം നടന്നത്.സംഭവത്തിൽ ശിഖ മിശ്രയെ (35) പോലീസ് അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥൻ പറഞ്ഞു.
യുവതിയുടെ ഭർത്താവ് ബ്രജേഷ് മിശ്ര നടത്തുന്ന കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലിചെയ്യുന്ന അനിക മിശ്ര (33)യാണ് കൊല്ലപ്പെട്ടതെന്ന് അഡീഷനൽ പോലീസ് സൂപ്രണ്ട് ആനന്ദ് കലാദ്ഗി പറഞ്ഞു.
ഭർത്താവിന് അനികയുമായി ബന്ധമുണ്ടെന്ന് ശിഖ സംശയിച്ചിരുന്നു. പ്രതി ബുധനാഴ്ച അനികയുമായി ബന്ധപ്പെട്ടെന്നും പ്രൊഫസർ കോളനിയിൽ വച്ചാണ് അവളെ കണ്ടതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
അവർ തമ്മിൽ രൂക്ഷമായ വാക് തർക്കമുണ്ടാവുകയും തർക്കത്തിനിടെ ശിഖ അനികയെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അനിക മിശ്ര മരണത്തിനു കീഴടങ്ങിയതായി പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ വ്യാഴാഴ്ച സത്‌ന റെയിൽവേ സ്റ്റേഷനിൽവെച്ച് അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

