സംശയത്തെ തെളിവിന്റെ സ്ഥാനത്ത് പരിഗണിക്കരുത് –സുപ്രീംകോടതി
text_fieldsന്യൂഡൽഹി: എത്ര ശക്തമായ സംശയമാണെങ്കിലും തെളിവിെൻറ സ്ഥാനത്ത് പരിഗണിക്കരുതെന്ന് സുപ്രീംകോടതി. സംശയാതീതമായി കുറ്റം തെളിയുന്നതുവരെ പ്രതിചേർക്കപ്പെട്ടയാളെ നിരപരാധിയായി കണക്കാക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.
ഹോം ഗാർഡ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ രണ്ടുപേരെ വെറുതെവിട്ട ഒഡിഷ ഹൈകോടതി വിധി ശരിവെച്ചുകൊണ്ട് ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, ഹേമന്ദ് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്.
പ്രതികളായ ബനബിഹാരി മൊഹാപത്ര, മകൻ ലുജ എന്നിവർ തെൻറ ഭർത്താവ് ബിജയ് കുമാർ തഡുവിന് വിഷം നൽകിയ ശേഷം ഷോക്കേൽപിച്ച് കൊെന്നന്ന ഗീതാഞ്ജലി തഡുവിെൻറ പരാതി പ്രകാരമുള്ള കേസാണ് കോടതി തള്ളിയത്.
മരണ കാരണം ഷോക്കേറ്റതാണെങ്കിലും കൊലപാതകമാണെന്നതിന് തെളിവില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നതായി കോടതി ചൂണ്ടിക്കാട്ടി.