വിവാഹേതര ബന്ധമെന്ന് സംശയം; ഭാര്യയെയും മക്കളെയും കഴുത്ത് ഞെരിച്ച് കൊന്നയാൾ മൃതദേഹങ്ങൾക്കൊപ്പം കഴിഞ്ഞത് മൂന്ന് ദിവസം
text_fieldsലഖ്നോ: ഉത്തർപ്രദേശിൽ ഭാര്യയെയും മക്കളെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ഗൃഹനാഥൻ മൂന്ന് ദിവസം വീട്ടിൽ മൃതദേഹങ്ങൾക്കൊപ്പം കഴിഞ്ഞു. ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടോയെന്ന സംശയത്തിന്‍റെ പുറത്തായിരുന്നു കൊലപാതകം. റാം ലഗൻ ഗൗതം എന്നയാളാണ് ഭാര്യ ജ്യോതി (30), മക്കളായ പായൽ (6), ആനന്ദ് (3) എന്നിവരെ കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
വാടകയ്ക്ക് എടുത്ത വീട്ടിലായിരുന്നു റാം ലഗനും കുടുംബവും താമസിച്ചിരുന്നത്. വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെത്തുടർന്ന് വീട്ടുടമ ജനലിനുള്ളിലൂടെ അകത്തേക്ക് നോക്കിയപ്പോൾ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
ഭാര്യക്ക് അവിഹിത ബന്ധം ഉണ്ടോയെന്ന് റാം ലഗന് സംശയമുണ്ടായിരുന്നു. തുടർന്ന് ഫോൺ വിളിക്കുന്നതിന്‍റെ പേരിലുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

