You are here

പുൽവാമ: യു.പിയിൽ സർക്കാറിനെ വിമർശിച്ച അധ്യാപകർക്ക്​ സസ്​പെൻഷൻ

12:45 PM
26/03/2019
suspention

ലഖ്​നോ: പുൽവാമ ഭീകരാക്രമത്തിൽ കേന്ദ്ര സർക്കാറിനെ വിമർശിച്ച്​ സമൂഹമാധ്യമങ്ങളിൽ പോസ്​റ്റ്​ ഇട്ട   യു.പിയിലെ എട്ട്​ അധ്യാപകരെ​ സസ്​പ​െൻറ്​ ചെയ്​തു. സുരേന്ദ്ര കുമാർ, അമരേന്ദ്ര കുമാർ, രവീന്ദ്ര കനോജിയ, രവിശങ്കർ യാദവ്​, നന്ദ്​ജി യാദവ്​, സത്യപ്രകാശ്​ വർമ, നിരങ്കർ ശുക്ല, രാജേഷ്​ ശുക്ല എന്നിവരെയാണ്​ സസ്​പ​െൻറ്​ ചെയ്​തത്​.

ഇവരിൽ ചിലർ പാക്​ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പുകഴ്​ത്തിയതും ബാലാക്കോട്ട് വ്യോമാക്രമത്തിൻെറ കാര്യക്ഷമതയിൽ സംശയം പ്രകടിപ്പിച്ചതും നടപടിക്ക്​ കാരണമായിട്ടുണ്ട്​. 

ഫേസ്​ബുക്ക്, വാട്​സ്​ആപ്പ്​ തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെയാണ്​ ഇവർ അഭിപ്രായപ്രകടനം നടത്തിയത്​.  ബേസിക്​ ശിക്ഷ അധികാരി(ബി.എസ്​.എ) ദിനേഷ്​ യാദവിനേയും സസ്​പ​െൻറ്​ ചെയ്​തിട്ടുണ്ട്​. സംഭവവുമായി ബന്ധ​പ്പെട്ട്​ ഒരു സ്വകാര്യ സ്​കൂൾ അധ്യാപകനെതിരെ കേസെടുക്കുകയും ചെയ്​തിട്ടുണ്ട്​.
 

Loading...
COMMENTS