Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടകയിൽ...

കർണാടകയിൽ കള്ളപ്പണക്കേസിൽ പ്രതിയായ​ െഎ.എ.എസ്​ ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്​തു

text_fields
bookmark_border
കർണാടകയിൽ കള്ളപ്പണക്കേസിൽ പ്രതിയായ​ െഎ.എ.എസ്​ ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്​തു
cancel

ബംഗളൂരു: കർണാടകയിലെ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു. ബി.എം വിജയശങ്കറിനെയാണ് ബംഗളൂരു ജയനഗറിലുള്ള സ്വന്തം വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഐ.എ.എം ജൂവലറിയുമായി ബന്ധപ്പെട്ട കൈക്കൂലിക്കേസിൽ ഡെപ്യൂട്ടി കമീഷ​ണറായിരുന്ന വിജയ ശങ്കറിനെ സി.ബി.ഐ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. പിന്നാലെ അദ്ദേഹത്തെ സർവിസിൽനിന്ന്​ സസ്പെൻഡ് ചെയ്​തു.

നിക്ഷേപകരെ കബളിപ്പിച്ച ജൂവലറി ഗ്രൂപ്പായ ​െഎ.എം.എയിൽനിന്ന്​ 1.5 കോടി രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു അന്വേഷണ സംഘം കണ്ടെത്തിയത്​. വിജയശങ്കറി​​െൻറ വീട്ടിൽനിന്ന്​ കണക്കിൽപ്പെടാത്ത രണ്ടര കോടി രൂപയും കണ്ടെടുത്തി. കഴിഞ്ഞ വർഷം ജൂണിലാണ്​ അറസ്​റ്റിലാവുന്നത്​. പിന്നാലെ ജാമ്യത്തിൽ പുറത്തിറങ്ങി. അറസ്​റ്റിന്​ പിന്നാലെ സർവിസിൽനിന്ന്​ പിരിച്ചുവിട്ടതായി കേന്ദ്ര സർക്കാർ ഉത്തരവിടുകയും ചെയ്​തു. കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ കഴിഞ്ഞ മാസം കർണാടക സർക്കാറിനോട് പ്രോസിക്യൂഷൻ അനുമതി തേടിയിരുന്നു.

അഴിമതി പുറത്തുവന്നപ്പോൾ അർബൻ ബംഗളൂരു ജില്ല ഡെപ്യൂട്ടി കമീഷണറായിരുന്നു വിജയ്​ ശങ്കർ. വിജയ്ശങ്കറിന്​ പുറമെ മുൻ അസിസ്റ്റൻറ്​ കമീഷ​ണർ നാഗരാജും കൈക്കൂലി കേസിൽ പ്രതിയാണ്. കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കമ്പനിയെ കുറിച്ച് റിസർവ് ബാങ്ക് റിപ്പോർട്ട് തേടിയതിനെ തുടർന്ന് 2018ൽ കർണാടക സർക്കാർ അന്വേഷണത്തിന് നാഗരാജിനെ നിയോഗിക്കുകയായിരുന്നു. നാഗരാജി​​െൻറ മേലുദ്യോഗസ്ഥനായിരുന്നു വിജയ് ശങ്കർ. എന്നാൽ ഇരുവരും കമ്പനി ഡയറക്ടറിൽനിന്ന്​ കോടികൾ കൈക്കൂലി വാങ്ങി അനുകൂല റിപ്പോർട്ട് നൽകിയെന്ന്​ സി.ബി.ഐ കണ്ടെത്തുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicideias officerBangalore Newsbm vijay sankar
Next Story