പാറ്റ്ന: മുസഫർ പൂരിൽ എസ് യൂവി ഇടിച്ച് ഒൻപത് കുട്ടികൾ മരിച്ച സംഭവത്തിൽ വാഹനമോടിച്ചിരുന്ന ബി.ജെ.പി നേതാവ് മനോജ് ബെയ്ത്ത പൊലീസിൽ കീഴടങ്ങി. ഇയാൾ നേപ്പാളിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് കീഴടങ്ങൽ. അപകടത്തിൽ പരിക്കു പറ്റിയിരുന്ന ഇയാളെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇൗമാസം 24നാണ് ബെയ്ത്ത ഒാടിച്ച വാഹനമിടിച്ച് ധർമപൂരിൽ ഒൻപത് സ്കൂൾ വിദ്യാർഥികൾ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. സി.സി ടി.വി ദൃശ്യങ്ങളിൽ വാഹനമോടിച്ചത് ബെയ്ത്ത തന്നെയാണെന്ന് വ്യക്തമായിരുന്നു. അപകടത്തെ തുടർന്ന് ബെയ്ത്തയെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. ബെയ്ത്തയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നാണ് ഒൗദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന.