ബനാറസ് സർവകലാശാല വിദ്യാർഥി ഹോസ്റ്റലിനു മുന്നിൽ വെടിയേറ്റ് മരിച്ചു
text_fieldsവാരണാസി: യു.പി വാരണാസിയിലെ ബനാറസ് ഹിന്ദു സർവകലാശാല വിദ്യാർഥി ഹോസ്റ്റൽ ഗേറ്റിനു സമീപം വെടിയേറ്റ് മരിച്ചു. 20 കാരനായ ഗൗരവ് സിങ്ങാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് അപകടം നടന്നത്. ഗൗരവിന് മൂന്ന് വെടിയുണ്ടകൾ ഏറ ്റിട്ടുണ്ട്.
കഴിഞ്ഞ വർഷം ഗൗരവിനെ സർവകലാശാല അധികൃതർ സസ്പെൻഡ് ചെയ്തിരുന്നു. വിദ്യാർഥികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് നടന്ന പ്രശ്നങ്ങൾക്കിടെയുണ്ടായ ആക്രമണങ്ങളിൽ പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു സസ്പെൻഷൻ. അക്രമത്തിനിടെ ബസ് കത്തിച്ചുവെന്നായിരുന്നു ഗൗരവിനെതിരായ ആരോപണം.
ബി.എച്ച്.യുവിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയായിരുന്നു ഗൗരവ്. കാമ്പസിനുള്ളിലെ ബിർല ഹോസ്റ്റൽ ഗേറ്റിനു സമീപം സുഹൃത്തുക്കളോട് സംസാരിച്ചു നിൽക്കുന്നതിനിടെ ബൈക്കിലെത്തിയ രണ്ടുപേർ ഗൗരവിനു നേരെ വെടിയുതിർക്കുകയായിരുന്നു. വയറ്റിൽ മൂന്ന് വെടിയേറ്റിട്ടുണ്ട്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ചെ ഒന്നരയോടെ മരിക്കുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
