Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കശ്മീരിൽ രണ്ടിടത്ത് തീവ്രാവാദി ആക്രമണം

text_fields
bookmark_border
കശ്മീരിൽ രണ്ടിടത്ത് തീവ്രാവാദി ആക്രമണം
cancel

ശ്രീനഗർ: ജമ്മു കശ്മീരിലെ രണ്ട് സ്ഥലങ്ങളിൽ തീവ്രവാദികളുടെ ആക്രമണം. ത്രാലിലെ ബജ് വാനിയിലെ സൈനിക കേന്ദ്രത്തിന് നേരെയാണ് തീവ്രവാദികൾ ആക്രമണം നടത്തിയത്. സംഭവത്തിൽ നാശനഷ്ടമോ ജീവഹാനിയോ റിപ്പോർട്ട് ചെയ്തിട്ടില്ല.

തീവ്രവാദികൾ നടത്തിയ വെടിവെപ്പിൽ ഒരു സ്പെഷ്യൽ പൊലീസ് ഒാഫീസർക്ക് (എസ്.പി.ഒ) പരിക്ക്. മധ്യ കശ്മീർ ബുദ്ഗാം ജില്ലയിലെ ചാരിശെരീഫിലെ ച്രാവ്നിയിലാണ് സംഭവം.

അതിനിടെ, സോപൂരിൽ സംയുക്തസേന തീവ്രവാദികൾക്കായി തിരച്ചിൽ ആരംഭിച്ചു. 22 രാഷ്ട്രീയ റൈഫിൾസ്, സ്പെഷ്യൽ ഒാപറേഷൻ ഗ്രൂപ്പ്, സി.ആർ.പി.എഫ് എന്നീ വിഭാഗങ്ങളാണ് തിരച്ചിലിൽ പങ്കെടുക്കുന്നത്. സോപൂരിലെ സലൂരയിൽ തീവ്രവാദികൾ ഉണ്ടെന്ന സന്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സേന‍ാ നടപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Suspected terrorists attacked Army Camp in Tral's Bajwani -India News
Next Story