Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചാരവൃത്തിയെന്ന്​...

ചാരവൃത്തിയെന്ന്​ സംശയം; സൈനിക ക്യാമ്പിന്​ സമീപം കാൻറീൻ നടത്തിയിരുന്നയാൾ പിടിയിൽ

text_fields
bookmark_border
ചാരവൃത്തിയെന്ന്​ സംശയം; സൈനിക ക്യാമ്പിന്​ സമീപം കാൻറീൻ നടത്തിയിരുന്നയാൾ പിടിയിൽ
cancel

ജെയ്​സാൽമിർ: രാജസ്​ഥാനിൽ ചാരവൃത്തിയെന്ന്​ സംശയിച്ച്​ യുവാവിനെ സൈനിക രഹസ്യാന്വേഷണ വിഭാഗം പിടികൂടി. ജെയ്​സാൽമീറിലെ ബസൻപീർ ഗ്രാമവാസി ഭായ്​ ഖാനാണ്​​ പിടിയിലായത്​. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇയാൾ രഹസ്യാന്വേഷണ വിഭാഗത്തി​ന്‍റെ നിരീക്ഷണത്തിലായിരുന്നു.

ജെയ്​സാൽമീറിലെ സൈനിക ക്യാമ്പിന്​ സമീപം കാൻറീൻ നടത്തിയിരുന്ന ഇയാൾ ഇതി​ന്‍റെ മറവിലാണ്​​ ചാരവൃത്ത നടത്തിയിരുന്നതെന്നാണ്​​ സംശയം. വെള്ളിയാഴ്​ച സൈനിക ക്യാമ്പി​ന്‍റെ പരിസരത്ത്​ ദുരൂഹ സാഹചര്യത്തിൽ കണ്ട ഇയാളെ രഹസ്യാന്വേഷണ വിഭാഗം തടഞ്ഞുവെക്കുകയായിരുന്നു.

ഇയാളിൽ നിന്ന്​ പിടിച്ചെടുത്ത മൊ​ബൈൽ ഫോണിൽ ശ്രീലങ്ക, പാകിസ്​താൻ, ലണ്ടൻ, ആസ്​ട്രേലിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സംശയകരമായ നിരവധി ഫോൺ നമ്പറുകൾ കണ്ടെത്തിയതായും ഉദ്യോഗസ്​ഥർ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajasthanespionage
News Summary - Suspected spy running a canteen in Army area detained in Rajasthan
Next Story