Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യു.പിയിൽ വീണ്ടും ദുരഭിമാന കൊല; 16കാരിയെ പിതാവ് കൊന്നു കത്തിച്ചു
text_fieldsbookmark_border
രാംപൂർ: ഉത്തർപ്രദേശിൽ വീണ്ടും ദുരഭിമാന കൊല. സംഭവത്തിൽ 16കാരിയെ ശ്വാസം മുട്ടിച്ചു െകാന്നശേഷം കത്തിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ പിതാവ് കുറ്റം സമ്മതിച്ചതായി രാംപൂർ എസ്.പി കെ.കെ. ചൗധരി പറഞ്ഞു. കൊല നടന്ന് ഒമ്പത് ദിവസത്തിനുശേഷമാണ് അറസ്റ്റ് നടന്നത്. സ്കൂളിൽ കൂടെ പഠിച്ചിരുന്ന ആൺകുട്ടിയുമായുണ്ടായിരുന്ന മകളുടെ ബന്ധമാണ് പിതാവിനെ കൊലക്ക് പ്രേരിപ്പിച്ചത്. കൊലപാതകം നടന്നതിെൻറ പിറ്റേദിവസം വയലിൽ പാതി കത്തിക്കരിഞ്ഞ നിലയിലാണ് പെൺകുട്ടിയുടെ ജഡം കണ്ടെത്തിയത്. കൊല നടത്തിയശേഷം പിതാവ് കശ്മീരിലേക്ക് തീർഥാടനത്തിന് പോയിരുന്നുവെന്ന് പൊലീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
