ഹെലികോപ്റ്റർ ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചു; ചൈനയുടെതെന്ന് സംശയം
text_fieldsന്യൂഡൽഹി: ചൈനയുടെതെന്ന് സംശയിക്കുന്ന ഹെലികോപ്റ്റർ ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചു. ഇന്ത്യ-ചൈന അതിർത്തിക്ക് സമീപം ഉത്തരാഖണ്ഡിെല ചമോലി മേഖലയിൽ ചുറ്റിത്തിരിയുന്ന നിലയിലാണ് ഹെലികോപ്റ്റർ കണ്ടെത്തിയതെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
തിബറ്റൻ മേഖലയിൽ നിന്നാണ് ഹെലികോപ്റ്റ് ഇന്ത്യൻ അതിർത്തി ലംഘിച്ചതെന്ന് ചമോലി പൊലീസ് സൂപ്രണ്ട് തൃപ്തി ഭട്ട് പറഞ്ഞു. ബരഹോട്ടി ഭാഗത്ത് നാലു മിനുേട്ടാളം ചുറ്റിത്തിരിഞ്ഞ ശേഷം തിരിച്ചു പോയെന്നും പൊലീസ് സൂപ്രണ്ട് അറിയിച്ചു. എന്നാൽ അത് ചൈനീസ് ഹെലികോപ്റ്ററാണെന്നതിന് ഉറപ്പില്ല. അത് സൈനിക ഹെലികോപ്റ്ററല്ല. എന്നാലും അനുമതിയില്ലാതെ ഇന്ത്യൻ അതിർത്തിയിലേക്ക് കടന്നത് വ്യോമയാന അതിർത്തി ലംഘനമാണെന്നും അവർ കൂട്ടിച്ചേർത്തു.
നേരത്തെയും ഇതുപോലെ അതിർത്തിലംഘനം നടന്നിട്ടുണ്ടെന്ന് അധികൃതർ സമ്മതിക്കുന്നുണ്ട്.
