Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ ബാധിച്ച പ്രതി...

കോവിഡ്​ ബാധിച്ച പ്രതി രക്ഷപ്പെട്ടു, കണ്ടിട്ടും പിടിക്കാനാവാതെ പൊലീസ്​; ഒടുവിൽ ആംബുലൻസിലേക്ക്​ നടന്നുകയറി

text_fields
bookmark_border
കോവിഡ്​ ബാധിച്ച പ്രതി രക്ഷപ്പെട്ടു, കണ്ടിട്ടും പിടിക്കാനാവാതെ പൊലീസ്​; ഒടുവിൽ ആംബുലൻസിലേക്ക്​ നടന്നുകയറി
cancel
camera_altബംഗളൂരുവിൽ കോവിഡ്​ ബാധിതനായ വധശ്രമക്കേസ്​ പ്രതി വിക്​ടോറിയ ആശുപത്രിയിൽനിന്ന്​ രക്ഷപ്പെടുന്നതി​െൻറ ദൃശ്യം

ബംഗളൂരു: കോവിഡ്​ ബാധിതനായ വധശ്രമക്കേസ്​ പ്രതി ആശുപത്രിയിൽനിന്ന്​ രക്ഷപ്പെട്ടു. മൂന്നുമണിക്കൂറിന്​ ശേഷം ഇയാളെ പൊലീസ്​ കണ്ടെത്തിയെങ്കിലും കോവിഡ് പകരുമെന്നതിനാൽ​ പിടികൂടാൻ പേടിയായി. ഒടുവിൽ ബന്ധുവിനെ കണ്ട്​ കാര്യം പറഞ്ഞപ്പോൾ പ്രതി കൂളായി ആംബുലൻസിലേക്ക്​ നടന്നുകയറി.

ബംഗളൂരു വിക്​ടോറിയ ആശുപത്രിയിലാണ്​ സംഭവം. ജൂൺ 18ന്​ നടന്ന വധശ്രമക്കേസിൽ പ്രതിയായ 30കാരനെ അടുത്തദിവസം തന്നെ പൊലീസ്​ അറസ്​റ്റുചെയ്​തിരുന്നു. എന്നാൽ, ജൂൺ 23ന്​​ ഇയാൾക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. തുടർന്നാണ്​​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ഇവി​ടെ നിന്ന്​ പൊലീസി​െൻറ കണ്ണുവെട്ടിച്ച്​ ബുധനാഴ്ച ഉച്ച​യോടെ രക്ഷപ്പെടുകയായിരുന്നു.

മൂന്ന് മണിക്കൂറിനുശേഷം 9.5 കിലോമീറ്റർ അകലെയുള്ള കെ.ജി ഹള്ളിയിലെ ബന്ധുവീടിനടുത്ത്​ വെച്ചാണ്​ ഇയാളെ പൊലീസ് കണ്ടെത്തിയത്​. "രോഗബാധ ഭയന്നതിനാൽ ഞങ്ങൾക്ക് അവനെ തൊടാൻ കഴിഞ്ഞില്ല. സ്ഥലത്തെത്തിയ ഒരു ബന്ധുവുമായി ചർച്ച നടത്തി. കോവിഡിന്​ ചികിത്സിച്ചില്ലെങ്കിൽ ജീവൻ അപകടത്തിലാകുമെന്ന്​ ​േബാധ്യപ്പെടുത്തി. ഒടുവിൽ അദ്ദേഹം സ്വയം ആംബുലൻസിൽ കയറി" -മുതിർന്ന പൊലീസ്​ ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട്​ പറഞ്ഞു.

പണത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് അന്തർസംസ്​ഥാന തൊഴിലാളിയെ കുത്തിയ കേസിലാണ്​ ഇയാൾ അറസ്​റ്റിലായത്​. കോവിഡ്​ സ്​ഥിരീകരിച്ചതോടെ ഇയാളുമായി ഇടപഴകിയ സ്റ്റേഷനിലെ 20 പൊലീസ് ഉദ്യോഗസ്ഥരെ ക്വാറൻറീനിലേക്ക്​ മാറ്റി. പ്രതിയുമായി സമ്പർക്കം പുലർത്തിയ ബന്ധുക്കളെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore Newsmalayalam newsvictoria hospital​Covid 19
Next Story