വിദേശ ഇന്ത്യക്കാരുടെ സുരക്ഷക്ക് പ്രഥമ പരിഗണനയെന്ന് മന്ത്രി സുഷമ
text_fieldsന്യൂഡല്‍ഹി: വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയെ തുടർന്ന് മൂന്നു മാസത്തെ ഇടവേളക്ക് ശേഷം വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ലോക്സഭയിലെത്തി. കൈയടികളോടെയാണ് മന്ത്രിയെ അംഗങ്ങൾ സ്വീകരിച്ചത്. വിദേശത്തുള്ള ഇന്ത്യക്കാരുടെ സുരക്ഷ സര്‍ക്കാരിെൻറ പ്രഥമ പരിഗണന വിഷയമാണെന്ന് അവർ പറഞ്ഞു. അമേരിക്കയില്‍ ഇന്ത്യക്കാര്‍ക്ക് നേരെയുണ്ടായ വംശീയ ആക്രമണങ്ങളെക്കുറിച്ച് പ്രസ്താവന നടത്തുകയായിരുന്നു അവർ.
വിദേശ രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ ആക്രമണത്തിനിരയാകുേമ്പാൾ സർക്കാർ മൗനം പാലിച്ചിരിക്കില്ല. നമ്മുടെ ആശങ്ക അമേരിക്കന്‍ ഭരണകൂടത്തെ വിശദമായി ധരിപ്പിച്ചു. അടിയന്തര അന്വേഷണം വേണമെന്നും കര്‍ശന നടപടികളെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ വേണ്ട രീതിയിൽ പ്രതികരിക്കുന്നതിൽ സര്‍ക്കാര്‍ അലംഭാവം കാണിച്ചെന്ന പ്രതിപക്ഷ ആരോപണവും സുഷമ തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
