Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുഷമ സ്വരാജിനെ ഐ.സി.യുവില്‍നിന്ന് മാറ്റി

text_fields
bookmark_border
സുഷമ സ്വരാജിനെ ഐ.സി.യുവില്‍നിന്ന് മാറ്റി
cancel


ന്യൂഡല്‍ഹി: വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി കഴിഞ്ഞ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) തീവ്രപരിചരണ വിഭാഗത്തില്‍നിന്ന് മാറ്റി. കാര്‍ഡിയോ-ന്യൂറോ സെന്‍ററിലെ പ്രത്യേക വാര്‍ഡില്‍ കഴിയുന്ന സുഷമയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാരുടെ സംഘം മന്ത്രിയുടെ ആരോഗ്യനില നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും 10 ദിവസത്തിനകം ആശുപത്രി വിടാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എയിംസ് ഡയറക്ടര്‍ ഡോ. എം.സി. മിശ്ര അറിയിച്ചു. ശനിയാഴ്ചയാണ് ഡോ. മുകുത് മിന്‍സ്, ഡോ.വി.കെ. ബന്‍സാല്‍ എന്നിവരുടെ നേതൃത്വത്തില്‍ 50 പേരടങ്ങിയ സംഘം ആറു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sushma Swaraj shifted out of ICU: AIIMS - Times of India
Next Story