Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആന്ധ്ര ഗവര്‍ണര്‍: അഭ്യൂഹം തള്ളി സുഷമ

text_fields
bookmark_border
  • ആശംസാ ട്വീറ്റ് പിന്‍വലിച്ച് കേന്ദ്രമന്ത്രി ഹര്‍ഷ വര്‍ധന്‍
Sushma-Swaraj
cancel

ന്യൂഡൽഹി: ആന്ധ്രപ്രദേശ്​ ഗവര്‍ണറായി ചുമതലയേൽക്കു​െമന്ന അഭ്യൂഹങ്ങൾ തള്ളി ബി.ജെ.പി നേതാവ്​ സുഷമ സ്വരാജ്​. മുൻ വ ിദേശകാര്യമന്ത്രിയായിരുന്ന സുഷമയെ ആന്ധ്ര ഗവർണറായി നിയമിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്ക്​ കരുത്തുപകർന്നത്​ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധനാണ്​. ആന്ധ്ര ഗവർണർ ആയി ചുമതല ഏൽക്കുന്ന സുഷമ സ്വരാജിന്​ ആശംസകൾ അറിയിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തത്​ വൈറലായി.

എന്നാല്‍, അരമണിക്കൂറിനുള്ളില്‍ ട്വീറ്റ് പിന്‍വലിച്ചു. ഇതിന്​ പിന്നാലെ താൻ ഗവർണറാകുമെന്ന വാർത്ത തെറ്റാണെന്ന്​ സുഷമ സ്വരാജ്​ ട്വിറ്ററിലൂടെത്തന്നെ വിശദീകരിച്ചു. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സുഷമ സ്വരാജ് ഇക്കുറി നരേന്ദ്ര മോദി മന്ത്രിസഭയില്‍നിന്ന് വിട്ട് നിന്നത്. എസ്. ജയശങ്കറാണ് രണ്ടാം മോദി സര്‍ക്കാരിൽ വിദേശകാര്യമന്ത്രി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sushma Swaraj rubbishes rumours of appointment as Andhra Governor after Harsh Vardhan tweets congratulations
Next Story