Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightടില്ലേഴ്​സണുമായി സുഷമ...

ടില്ലേഴ്​സണുമായി സുഷമ കൂടിക്കാഴ്​ച നടത്തി​

text_fields
bookmark_border
ടില്ലേഴ്​സണുമായി സുഷമ കൂടിക്കാഴ്​ച നടത്തി​
cancel

ന്യൂയോർക്​​: ​െഎക്യരാഷ്​ട്രസഭ സമ്മേളനത്തിനെത്തിയ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്​ യു.എസ്​ വിദേശകാര്യ സെ​ക്രട്ടറി റെക്​സ്​ ടില്ലേഴ്​സണുമായി കൂടിക്കാഴ്​ച നടത്തി. തീവ്രവാദം, എച്ച്​1ബി വിസ, പാകിസ്​താൻ, അഫ്​ഗാനിസ്​താൻ തുടങ്ങിയ വിഷയങ്ങളാണ്​ ഇരുവരും ചർച്ച ചെയ്​തത്​. ഇരു രാഷ്​ട്രങ്ങളും തമ്മിലുള്ള രാഷ്​ട്രീയ^സാമ്പത്തിക ബന്ധം മെച്ചപ്പെടുത്താനുള്ള നടപടികൾ ചർച്ചയിൽ വന്നതായി​ വിദേശകാര്യ മന്ത്രാലയ വക്​താവ്​ രവീഷ്​ കുമാർ പറഞ്ഞു.

യു.എസിൽ ജനിച്ച ഇന്ത്യക്കാരടക്കമുള്ള വിദേശികൾക്കും കുട്ടികൾക്കും ജോലി പെർമിറ്റ്​ നിഷേധിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന്​ സുഷമ ആവശ്യപ്പെട്ടു. ഇന്ത്യൻ ​െഎ.ടി ​​​പ്രഫഷനലുകളടക്കമുള്ളവരെ നേരിട്ട്​ ബാധിക്കുന്ന എച്ച്​1ബി വിസ നടപടികളെക്കുറിച്ചും സുഷമ ആശങ്ക അറിയിച്ചു. മോദി ^ട്രംപ്​ കൂടിക്കാഴ്​ചക്കു ശേഷം ഇരുരാജ്യങ്ങളിലെയും നേതാക്കൾ നടത്തിയ ഉന്നതതല ചർച്ചയാണിത്​. യു.എസ്​ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ്​ അടുത്തയാഴ്​ച ഇന്ത്യ സന്ദർശിക്കുന്ന പശ്ചാത്തലത്തിലാണ്​ ഇരുവരും ചർച്ച നടത്തിയത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sushma Swarajworld newsrex tillersonH-1Bmalayalam newsUS Secretary of State
News Summary - Sushma Swaraj Raises Issue Of Terrorism, H-1B With US Secretary of State Rex Tillerson -World news
Next Story