പാക് ബാലികക്ക് ചികിത്സാ വിസ അനുവദിച്ച് സുഷമ
text_fieldsന്യൂഡൽഹി: പാകിസ്താനിലെ ഏഴുവയസുകാരിക്ക് ഹൃദ്രോഗചികിത്സക്കായി യാത്രാവിസ അനുവദിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. രോഗിയായ മകൾക്ക് ഹൃദയശസ്ത്രക്രിയ നടത്തണമെന്നും ഇന്ത്യയിൽ ചികിത്സ തേടുന്നതിന് മെഡിക്കൽ വിസ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പാക് പൗരയായ നിദ ഷൊയ്ബ് ആഗസ്റ്റിൽ അപേക്ഷ നൽകിയിരുന്നു. വിസ അനുവദിക്കുന്നതിന് ആവശ്യമായ എല്ലാ രേഖകളും ആഗസ്റ്റിൽ സമർപ്പിച്ചിട്ടും ഇതുവരെ നടപടിയുണ്ടായില്ലെന്നും സഹായിക്കണമെന്നും കഴിഞ്ഞദിവസം നിദ ട്വിറ്ററിലൂടെ സുഷമയെ അറിയിക്കുകയായിരുന്നു.
മകൾക്ക് ശസ്ത്രക്രിയ നടത്തുന്നതിന് ഇന്ത്യയിെലത്താനുള്ള വിസ അനുവദിച്ചിട്ടുണ്ടെന്നും പെൺകുട്ടി ആരോഗ്യം വീണ്ടെടുക്കുന്നതിനായി പ്രാർത്ഥിക്കുന്നുവെന്നും സുഷമ മറുപടി നൽകി.
ജൂലൈ 18 ന് പാക് യുവതിക്കും ഇന്ത്യൻ ഹൈകമ്മീഷൻ മെഡിക്കൽ വിസ അനുവദിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
