സുഷമ സ്വരാജ് അന്തരിച്ചു
text_fieldsന്യൂഡൽഹി: മുതിർന്ന ബി.ജെ.പി നേതാവും കേന്ദ്ര വിദേശകാര്യ മന്ത്രിയുമായിരുന്ന സുഷമ സ്വരാജ് അന്തരിച്ചു. ചൊവ്വാഴ ്ച രാത്രി 11ഒാടെ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലായിരുന്നു (എയിംസ്) അന്ത്യം. 66 വയ സ്സായിരുന്നു. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയായിരുന്ന സുഷമ കുറച്ചുകാലമായി രാഷ്ട്രീയത്തിൽ സജീ വമായിരുന്നില്ല. ചൊവ്വാഴ്ച രാത്രി ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് എയിംസിലേക്ക് മാറ്റുകയായിരുന്നു.
വൈകീ ട്ട് മൂന്ന് മണിക്ക് ഡൽഹി ലോധി റോഡ് വൈദ്യുത ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. രാവിലെ 11 മണി വരെ ഡൽഹിയിലെ വസതിയിൽ പൊതുദർശനം. ശേഷം 12 മുതൽ മൂന്നു മണിവരെ ബി.ജെ.പി ആസ്ഥാനത്തേക്ക് പൊതുദർശനത്തിനായി ഭൗതിക ശരീരം കൊണ്ടു പോകും. തുടർന്ന് ലോധി റോഡ് വൈദ്യുത ശ്മശാനത്തിൽ സമ്പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ നടക്കും.

ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഈവർഷത്തെ ലോക്സഭ തെരഞ്ഞെടുപ്പിൽ സുഷമ മത്സരിച്ചിരുന്നില്ല. കഴിഞ്ഞ എൻ.ഡി.എ സർക്കാറിൽ വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ, ഇന്ദിര ഗാന്ധിക്കുശേഷം ആ പദവിയിലെത്തുന്ന ആദ്യ വനിതയായിരുന്നു. ഡൽഹി മുഖ്യമന്ത്രിയാവുന്ന ആദ്യ വനിതയായിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി, വാർത്തവിതരണ-പ്രക്ഷേപണ മന്ത്രി, വാർത്തവിനിമയ മന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഏഴു തവണ പാർലമെൻറ് അംഗമായിട്ടുണ്ട്. 25ാം വയസ്സിൽ ഹരിയാനയിൽ മന്ത്രിയായ സുഷമ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയാണ്.

ഹരിയാനയിലെ അംബാലയിൽ 1953 ഫെബ്രുവരി 14ന് ഹർദേവ് ശർമയുടെയും ലക്ഷ്മി ദേവിയുടെയും മകളായാണ് ജനനം. സംസ്കൃതത്തിലും രാഷ്ട്രതന്ത്രത്തിലും ബിരുദം നേടിയ ശേഷം പഞ്ചാബ് സർവകലാശാലയിൽനിന്ന് നിയമം പഠിച്ച് 1973ൽ സുപ്രീംകോടതിയിൽ അഭിഭാഷകയായി. എ.ബി.വി.പിയിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ സുഷമ, ജയപ്രകാശ് നാരായണിെൻറ വിപ്ലവ പ്രസ്ഥാനത്തിലും സജീവമായിരുന്നു. അടിയന്തരാവസ്ഥക്കുശേഷമാണ് ബി.െജ.പിയിലെത്തിയത്.