Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർതാർപുർ ഇടനാഴി...

കർതാർപുർ ഇടനാഴി തറക്കല്ലിടലിന്​ സുഷമാ സ്വരാജിനും ക്ഷണം

text_fields
bookmark_border
കർതാർപുർ ഇടനാഴി തറക്കല്ലിടലിന്​ സുഷമാ സ്വരാജിനും ക്ഷണം
cancel

ന്യൂഡൽഹി: പാകിസ്​താനിലെ കർതാർപൂർ അതിർത്തി ഇടനാഴിയുടെ തറക്കല്ലിടൽ ചടങ്ങിലേക്ക്​ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനും ക്ഷണം. നവംബർ 28 ന്​ പാക്​ പ്രധാനമന്ത്രി ഇംറാൻ ഖാൻ ഉദ്​ഘാടനം ചെയ്യുന്ന ചടങ്ങിലേക്കാണ്​ ക്ഷണം ലഭിച്ചത്​.

ക്ഷണത്തിന്​ നന്ദി അറിയിച്ച മന്ത്രി മുമ്പ്​ നിശ്​ചയിച്ച പരിപാടികളുള്ളതിനാൽ പ​െങ്കടുക്കാൻ സാധിക്കില്ലെന്നും തനിക്ക്​ പകരം രണ്ട്​ സഹപ്രവർത്തകരെ ചടങ്ങിലേക്ക്​ അയക്കുമെന്നും അറിയിച്ചു. കേന്ദ്ര ഭക്ഷ്യവകുപ്പ്​ മന്ത്രി ഹർസിംറത്​ കൗർ ബാദൽ, സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര ഭവന- നഗരവികസന സഹമന്ത്രി ഹർദീപ്​ സിങ്​ പുരി എന്നിവരാണ്​ ചടങ്ങിൽ പ​െങ്കടുക്കുക.

കർതാർ ഇടനാഴി തറക്കല്ലിടൽ ചടങ്ങിലേക്ക്​ ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്​, പഞ്ചാബ്​ മുഖ്യമന്ത്രി ക്യാപ്​റ്റൻ അമരീന്ദർ സിങ്​, പഞ്ചാബ്​ മന്ത്രി നവ്​​ജ്യോത്​ സിങ്​ സിദ്ദു എന്നിവരെ പാകിസ്​താനു വേണ്ടി താൻ ക്ഷണിക്കുകയാണെന്ന്​ കഴിഞ്ഞ ദിവസം പാക്​ വിദേശ കാര്യമന്ത്രി ഷാ മഹമൂദ്​ ഖുറേശി ട്വിറ്ററിലുടെ അറിയിച്ചിരുന്നു.

ഇന്ത്യയിലെ സിഖ്​ സമുദായാംഗങ്ങൾക്ക്​ കാർതാർപുരി​െല ഗുരുദ്വാരയിലേക്ക്​ എത്തിപ്പെടുന്നതിനായാണ്​ ഇടനാഴി നിർമിക്കുന്നത്​.

സിഖ്​ സമുദായങ്ങളു​െട വികാരം മാനിച്ച്​, പുണ്യഭൂമിയായ കർതാർപുർ ഗുരുദ്വാരയിലേക്ക്​ എത്തി​​േച്ചരാൻ സൗകര്യമൊരുക്കന്നതി​​​െൻറ ഭാഗമായി ഇടനാഴിയു​െട തറക്കല്ലിടൽ ചടങ്ങിന്​ രണ്ട്​ കേന്ദ്ര മന്ത്രിമാരെ അയക്കാൻ തീരുമാനിച്ചിരിക്കുന്നു. കേന്ദ്ര ഭക്ഷ്യവകുപ്പ്​ മന്ത്രി ഹർസിംറത്​ കൗർ ബാദൽ, സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര ഭവന- നഗരവികസന സഹമന്ത്രി ഹർദീപ്​ സിങ്​ പുരി എന്നിവർ ചടങ്ങിൽ പ​െങ്കടുക്കും -സുഷമാ സ്വരാജ്​ കത്തിൽ അറിയിച്ചു.

കഴിഞ്ഞ വ്യാഴാഴ്​ചയാണ്​ ഇരു രാജ്യങ്ങളും കർതാർപുർ ഇടനാഴിയുടെ അവരവരുടെ പ്രദേശങ്ങളിലെ ഭാഗങ്ങൾ പൂർത്തിയാക്കാൻ തീരുമാനിച്ചത്​. പഞ്ചാബി​െല ഗുരുദാസ്​പൂരിലുള്ള ദേരാ ബാബ നാനാകിനെയും പാകിസ്​താനിലെ കർതാർപുരിലുള്ള ഗുരുദ്വാര ദർബാർ സാഹിബിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ്​ ഇടനാഴി. സിഖ്​ സ്​ഥാപകൻ ഗുരു നാനാകി​​​െൻറ അന്ത്യ വിശ്രമ സ്​ഥലമാണ്​ ഗുരുദ്വാര ദർബാർ സാഹിബ്​. പഞ്ചാബിലെ ഗുരുദാസ്​പൂരിൽ നിന്ന്​​ നാലു കിലോമീറ്റർ അകലെയാണിത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sushma Swarajmalayalam newsKartarpur Corridor
News Summary - Sushma Swaraj Declines Pak Invite For Pilgrim Corridor - India News
Next Story