Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാകിസ്​താനിൽ നിന്ന്​...

പാകിസ്​താനിൽ നിന്ന്​ മടങ്ങിയ ഗീതക്ക്​ വരനെ തേടി കേന്ദ്രമന്ത്രി സുഷമ

text_fields
bookmark_border
പാകിസ്​താനിൽ നിന്ന്​ മടങ്ങിയ ഗീതക്ക്​ വരനെ തേടി കേന്ദ്രമന്ത്രി സുഷമ
cancel

ന്യൂഡൽഹി: നീണ്ട 15 വർഷം പാകിസ്​താനിൽ കഴിയേണ്ടിവന്ന ബധിരയും മൂകയുമായ ഗീതക്ക്​ ഇണയെ തേടി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. 2015ൽ ഇന്ത്യയിലെത്തിയ ഗീതക്ക്​ വരനെ കണ്ടെത്താനുള്ള നീക്കങ്ങൾ കഴിഞ്ഞ ഒക്​ടോബറിൽ തന്നെ​ സുഷമ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇപ്പോൾ അവ ഫലപ്രാപ്​തിക്കരികെയെത്തിയതായാണ്​ റിപ്പോർട്ടുകൾ.

ബധിരനും മൂകനുമായ ഒരു വരനെ കണ്ടെത്തി ഏപ്രിൽ എട്ടിന്​ സുഷമയുടെ സാന്നിധ്യത്തിൽ വിവാഹം തീരുമാനിച്ചിരുന്നുവെങ്കിലും ഗീത വേണ്ടെന്നുവെച്ചതോടെ മുടങ്ങി. തുടർന്ന്​, കേന്ദ്രമന്ത്രി ഇടപെട്ട്​ ഫേസ്​ബുക്ക്​ വഴി അന്വേഷണം വ്യാപകമാക്കി. 25 ഒാളം പേർ എത്തിയതായാണ്​ സൂചന. സൈനിക ഉദ്യോഗസ്​ഥനും നോവലിസ്​റ്റും എൻജിനീയർമാരും കർഷകരും മറ്റു പലരും അപേക്ഷകരായുണ്ട്​. ഇവരിൽ നിന്ന്​ 15 പേരെ ഷോർട്ട്​​ ലിസ്​റ്റ്​ ചെയ്​ത്​ വിശദപരിശോധന നടത്തും.

സുഷമ സ്വരാജി​​​െൻറ പ്രൈവറ്റ്​ സെക്രട്ടറിക്കാണ്​ വരനെ തിരഞ്ഞെടുക്കാനുള്ള ചുമതല. തിരഞ്ഞെടുക്കപ്പെട്ടയാളെ സുഷമതന്നെ പ്രഖ്യാപിക്കും. വരന്​ വീടും സർക്കാർ ജോലിയും വാഗ്​ദാനമുണ്ട്​. ​അപേക്ഷിച്ചവരിൽ ചിലർ ഇൗ മോഹം പരസ്യമാക്കിയതോടെ അവരെ മാറ്റിനിർത്തിയിട്ടുണ്ട്​. 

കുഞ്ഞായിരിക്കെ വഴിതെറ്റി ​ട്രെയിനിൽ കയറി പാകിസ്​താനിൽ എത്തിയ ഗീത ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലാണ്​ ഇന്ത്യയിലെത്തിയത്​. ഇവരുടെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഇതുവരെ വിജയിച്ചിട്ടില്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sushma SwarajgroomGeeta
News Summary - Sushma seek groom for Geeta, who returned from Pakistan- India news
Next Story