Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസുഷമ ഷിൻസോ അ​െബയുമായി...

സുഷമ ഷിൻസോ അ​െബയുമായി കൂടിക്കാഴ്​ച നടത്തി

text_fields
bookmark_border
സുഷമ ഷിൻസോ അ​െബയുമായി കൂടിക്കാഴ്​ച നടത്തി
cancel

ടോക്കിയോ: ജപ്പാൻ സന്ദർശിക്കുന്ന വിദേശകാര്യ മ​ന്ത്രി സുഷമ സ്വരാജ്​ പ്രധാനമന്ത്രി ഷിൻസോ അബെയുമായി കൂടിക്കാഴ്​ച നടത്തി. ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധം ശക്​തിപ്പെടുത്തുന്നതിനു വേണ്ട നടപടികളെ കുറിച്ച്​ കൂടിക്കാഴ്​ചയിൽ ചർച്ചയായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസകളും സുഷമ ഷിൻസോ ​അബെയെ അറിയിച്ചു. 

ഇരു രാജ്യങ്ങളും തമ്മിൽ പരമ്പരാഗതമായി ഹൃദയബന്ധമുണ്ടെന്നും അത്​ രാജ്യങ്ങളുടെ വളർച്ചക്ക്​ ഉൗർജം പകർന്നിട്ടുണ്ടെന്നും അബെ പറഞ്ഞു. 

േനരത്തെ, ജപാൻ വിദേശകാര്യ മന്ത്രി ടറൊ കോനൊയെ സന്ദർശിച്ച സുഷമ ഇരുരാജ്യങ്ങളും സഹകരിച്ച്​ പൂർത്തിയാക്കുന്ന നിരവധി കരാറുകളിൽ ഒപ്പുവെച്ചിരുന്നു. 

മുംബൈ മെട്രോ ത്രീ ലൈൻ പദ്ധതി, ​െചന്നെയിൽ കടൽ വെള്ളം ശുദ്ധീകരിക്കുന്ന പ്ലാൻറ്​ നിർമാണം, ചെന്നെയിൽ ഉഇൻറലിജൻറ്​സ്​ ട്രാൻസ്​പേർട്ട്​ സിസ്​റ്റം, ഹിമാചൽ പ്രദേശിൽ വന-ആവാസവ്യവസ്​ഥ സംരക്ഷണ പദ്ധതി എന്നിവക്കായി വായ്​പ കരാർ, നോർത്​- ഇൗസ്​റ്റ്​ കണക്​ടിവിറ്റി പദ്ധതിക്ക്​ വായ്​പ തുടങ്ങിയ കറാറുകളാണ്​ ഒപ്പുവെച്ചിരുന്നത്​.  

മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ബുധനാഴ്ചയാണ് വിദേശകാര്യ മന്ത്രി ജപ്പാനിലെത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനോടൊപ്പം രാജ്യാന്തര വിഷയങ്ങളിൽ പൊതുനിലപാട് രൂപീകരിക്കുകയുമാണ്​ സന്ദർശനം കൊണ്ട് ഇന്ത്യ ലക്ഷ്യമിടുന്നത്. പര്യടനം പൂർത്തിയാക്കി സുഷമ ഇന്ത്യയിലേക്ക് മടങ്ങി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shinzo AbeSushma Swarajmalayalam newsJapan PM
News Summary - Sushm Meets Japan PM Shinzo Abe - India News
Next Story