ബിഹാര്‍ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ സുശീല്‍ കുമാര്‍ മോഡി പൊന്കുന്നത്തിെൻറ മരുമകന്
text_fieldsപൊന്‍കുന്നം: ബിഹാര്‍ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ സുശീല്‍ കുമാര്‍ മോഡി പൊന്കുന്നത്തിെൻറ മരുമകന്. പൊന്‍കുന്നം അഴീക്കല്‍ കുടുംബാംഗം ജസി ജോര്‍ജാണ് മോഡിയുടെ ഭാര്യ. ഗവേഷണ പഠനകാലത്ത് സഹപാഠിയായിരുന്നു ജസി ജോര്‍ജ്. 1987ലായിരുന്നു വിവാഹം. മിലിട്ടറി ഉദ്യോഗസ്ഥനായിരുന്ന പൊന്‍കുന്നം അഴീക്കല്‍ എ.സി. ജോര്ജിെൻറയും റോസിയുെടയും മകളാണ് ജസി.
വര്‍ഷങ്ങളായി മുംബൈയില്‍ താമസമായിരുന്നു ജോര്‍ജിെൻറ കുടുംബം. ഇക്കാലയളവിലാണ് മോഡിയും ജസിയും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. പൊന്‍കുന്നത്ത് തറവാട്ടുവീട്ടില്‍ ഇപ്പോള്‍ താമസിക്കുന്നത് ജസി ജോര്‍ജിെൻറ അച്ഛെൻറ ഇളയ സഹോദരന് എ.സി. ജോണിെൻറ മകന് ജോര്‍ജാണ്. വാഴൂര്‍ 17-ാം മൈലില്‍ അച്ഛെൻറ സഹോദരിയുടെ മക്കളായ മറ്റത്തില്‍ മോഹന്‍ തോമസ്, രാജന് തോമസ്, ബാബു തോമസ്, ബോബന് തോമസ് എന്നിവരും താമസിക്കുന്നുണ്ട്. മോഡി കഴിഞ്ഞതവണ ഉപമുഖ്യമന്ത്രിയായിരുന്നപ്പോള്‍ കോട്ടയത്തും ചങ്ങനാശ്ശേരിയിലും പൊന്കുന്നത്തുമുള്ള ബന്ധു വീടുകളിലെത്തിയിരുന്നു. ഭാര്യാപിതാവിെൻറ സഹോദരീപുത്രനായ ജേക്കബ് റസ്കിെൻറ കഞ്ഞിക്കുഴിയിലെ വീട്ടിലായിരുന്നു അദ്ദേഹം താമസിച്ചത്.
