Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസുശീൽ കുമാർ മോദി...

സുശീൽ കുമാർ മോദി കേന്ദ്രത്തിലേക്ക്​; ബിഹാറിൽ നിതീഷിന്​ പുതിയ ഉപമുഖ്യമന്ത്രി

text_fields
bookmark_border
സുശീൽ കുമാർ മോദി കേന്ദ്രത്തിലേക്ക്​; ബിഹാറിൽ നിതീഷിന്​ പുതിയ ഉപമുഖ്യമന്ത്രി
cancel
camera_alt

സുശീൽ കുമാർ മോദി, നിതീഷ്​ കുമാർ 

പട്​ന: ബിഹാറിൽ നിതീഷ്​ കുമാർ മന്ത്രിസഭയിൽ ബി.ജെ.പിക്ക്​ ലഭിക്കുന്ന ഉപമുഖ്യമന്ത്രി പദത്തിന്​ പുതിയ അവകാശി എത്തിയേക്കും. സുശീൽ കുമാർ മോദി കേന്ദ്ര മന്ത്രിസഭയിൽ അംഗമാകാൻ ഒരുങ്ങുന്നതിനാൽ തർകിഷോർ പ്രസാദ്​ ഉപമുഖ്യമന്ത്രിയാകു​മെന്ന്​ എൻ.ഡി.ടി.വി റിപോർട്ട്​ ചെയ്​തു.

കതിഹാറിൽ നിന്ന്​ തുടർച്ചയായി നാലാം തവണയും വിജയിച്ച പ്രസാദിനെ ഞായറാഴ്​ച ബി.ജെ.പിയുടെ നിയമസഭ കക്ഷിനേതാവായി തെരഞ്ഞെടു​ത്തിരുന്നു. തിങ്കളാഴ്​ചയാണ്​ നിതീഷ്​ കുമാറി​െൻറ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ വീണ്ടും ബിഹാറിൽ അധികാരമേൽക്കുന്നത്​. 12ാം ക്ലാസ്​ വിദ്യാഭ്യാസം ഉള്ള പ്രസാദ്​ എ.ബി.വി.പിയിലൂടെയാണ്​ രാഷ്​ട്രീയ പ്രവർത്തനം തുടങ്ങിയത്​.

തർകിഷോർ പ്രസാദ്

പ്രസാദിനെ ഒറ്റക്കെട്ടായാണ്​ പാർട്ടി ​നിയമസഭ കക്ഷിനേതാവായി തെരഞ്ഞെടുത്തതെന്ന് കഴിഞ്ഞ നിതീഷ്​ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായിരുന്ന സുശീൽകുമാർ മോദി ​പറഞ്ഞു. രേണു ദേവിയാണ്​ നിയമസഭ കക്ഷി ഉപനേതാവ്​. പട്​നയിൽ ഞായറാഴ്​ച ചേർന്ന യോഗത്തിലായിരുന്നു പ്രഖ്യാപനങ്ങൾ​.

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്​നാഥ്​ സിങ്​, ബിഹാറി​െൻറ ചുമതലയുള്ള നേതാവ്​ ഭൂപേന്ദ്ര യാദവ്​, തെരഞ്ഞെടുപ്പ്​ ചുമതലയുള്ള ദേവേന്ദ്ര ഫഡ്​നാവിസ്​, കേന്ദ്ര മന്ത്രി നിത്യാനന്ദ്​ റായ്​ എന്നിവർ യോഗത്തിനുണ്ടായിരുന്നു.

243 അംഗ നിയമസഭയിൽ 125 സീറ്റുകൾ നേടിയാണ്​ ബിഹാറിൽ എൻ.ഡി.എ അധികാരം നിലനിർത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sushil kumar modibihar election 2020Tarkishore Prasad
News Summary - Sushil Kumar Modi to Delhi Tarkishore Prasad will be new Bihar Deputy Chief Minister
Next Story