Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസുശാന്തി​െൻറത്​...

സുശാന്തി​െൻറത്​ ആത്മഹത്യ തന്നെ; എയിംസ്​ പാനലി​െൻറ നിർണായക വെളിപ്പെടുത്തൽ പുറത്ത്​

text_fields
bookmark_border
സുശാന്തി​െൻറത്​ ആത്മഹത്യ തന്നെ; എയിംസ്​ പാനലി​െൻറ നിർണായക വെളിപ്പെടുത്തൽ പുറത്ത്​
cancel

ടൻ സുശാന്ത് സിങ്​ രാജ്​പുതി​െൻറ മരണം ആത്മഹത്യയാണെന്ന് എയിംസ് പാനലിന് നേതൃത്വം നൽകിയ ഡോ. സുധീർ ഗുപ്​ത. നട​െൻറ മെഡിക്കൽ റിപ്പോർട്ടുകളും മറ്റും പരിശോധിക്കുന്നതിനാണ്​ എയിംസ്​ ഡോക്​ടർമാരുടെ വിദഗ്​ധ സമിതിയെ ഏ​ർപ്പെടുത്തിയത്​. സുശാന്തി​െൻറ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സംഘം വീണ്ടും വിലയിരുത്തിയിരുന്നു. 'സുശാന്തി​െൻറ മരണം ആത്മഹത്യയാണ്. കൊലപാതകമെന്ന വാദം പൂർണമായി തള്ളുന്നു'ഡോ. സുധീർ ഗുപ്​ത പറയുന്നു.

സെപ്റ്റംബർ 29 നാണ് എയിംസ് ഡോക്ടർമാർ തങ്ങളുടെ കണ്ടെത്തലുകൾ സിബിഐക്ക് സമർപ്പിച്ചത്. മരിച്ചയാളുടെ ശരീരത്തിലും വസ്ത്രത്തിലും ബലപ്രയോഗത്തി​െൻറ അടയാളങ്ങളൊന്നും ഉണ്ടായിരുന്നില്ല. ബോംബെ എഫ്എസ്എല്ലും എയിംസ് ടോക്​സി​േകാളജി ലാബും നടത്തിയ പരിശോധനകളിൽ ഏതെങ്കിലും മയക്കുവസ്​തുക്കൾ നട​െൻറ മേൽ ഉപയോഗിച്ചതായി തെളിവ്​ ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാഹചര്യ​െത്തളിവുകളും തൂങ്ങിമരിച്ചെന്ന നിഗമനമാണ്​ ശരിവയ്​ക്കുന്നത്​.സുശാന്തി​െൻറത്​ കൊലപാതകമാണെന്ന്​ കുടുംബം ഉൾപ്പെടെ ആരോപണം ഉന്നയിച്ചതിനെതുടർന്ന്​ അന്വേഷണം സി.ബി.​െഎയെ ഏൽപ്പിച്ചിരുന്നു. ജൂൺ 14 നാണ് സുശാന്തിനെ അപ്പാർട്ട്മെൻറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാമുകി റിയ ചക്രബർത്തി ആത്മഹത്യയ്ക്ക് കാരക്കാരിയാണെന്നും പണം ദുരുപയോഗം ചെയ്​തെന്നും അദ്ദേഹത്തി​െൻറ കുടുംബം ആരോപിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട മയക്കുമരുന്ന്​ കുറ്റങ്ങളിൽപെട്ട്​ റിയ ഇപ്പോൾ ജയിലിലാണ്.

സുശാന്തി​െൻറ മരണം ആദ്യം അന്യേഷിച്ച മുംബൈ പോലീസും ആത്മഹത്യയാണെന്ന നിഗമനത്തിലാണ്​ എത്തിയിരുന്നത്​. റിപ്പോർട്ട്​ പുറത്തുവന്ന സാഹചര്യത്തിൽ 'ആത്മഹത്യ പ്രേരണ'സംബന്ധിച്ച്​ സിബിഐ അന്വേഷണം തുടരുമെന്നാണ്​ സൂചന. 'കൊലപാതകമാണെന്ന് തെളിയിക്കാൻ ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. അന്വേഷണത്തിനിടെ എന്തെങ്കിലും തെളിവ് ലഭിക്കുകയാണെങ്കിൽ കൊലപാതക കുറ്റം ചേർക്കും. ഇപ്പോൾ, ആത്മഹത്യയ്ക്കുള്ള ശ്രമവും എഫ്‌ഐ‌ആറിലെ മറ്റ് കുറ്റങ്ങളും അന്വേഷിക്കുകയാണ്'-സി.ബി.​െഎ വൃത്തങ്ങൾ പറഞ്ഞു.

കഴുത്ത് ഞെരിച്ച് കൊന്നതാണെന്ന്​ എയിംസ് ഡോക്ടർ തന്നോട് പറഞ്ഞതായി​ സുശാന്തി​െൻറ പിതാവ്​ നേരത്തെ ആരോപിച്ചിരുന്നു.എന്നാൽ ഡോ. ഗുപ്​ത ഈ വാദങ്ങളെ നിരാകരിക്കുന്നു. '​െകാലപാതകത്തെക്കുറിച്ചോ ആത്മഹത്യയെക്കുറിച്ചോ നിഗമനത്തിൽ എത്തുക ഡോക്ടർമാർക്ക് ബുദ്ധിമുട്ടാണ്. വിശദമായ ഫോറൻസിക്​ പരിശോധന ഇതിന്​ ആവശ്യമാണ്​'-അദ്ദേഹം പറഞ്ഞു. സിബിഐയുടെ ഒൗദ്യോഗിക റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന്​ റിയയുടെ അഭിഭാഷകൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBIsuicideSushant Singh RajputAIIMSRhea Chakraborty
Next Story