Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസുശാന്തി​െൻറ മരണം;...

സുശാന്തി​െൻറ മരണം; അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന്​ സി.ബി.ഐ

text_fields
bookmark_border
സുശാന്തി​െൻറ മരണം; അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന്​ സി.ബി.ഐ
cancel

ന്യൂഡൽഹി: ബോളിവുഡ്​ താരം സുശാന്ത്​ സിങ്​ രാജ്​പുത്തി​െൻറ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ അവസാന നിഗമനത്തി​ൽ എത്തിയിട്ടില്ലെന്ന്​ സി.ബി.ഐ. സുശാന്തി​െൻറ മരണവുമായി ബന്ധപ്പെട്ട ​അ​ന്വേഷണം തുടരുന്നതായും പറഞ്ഞു.

സി.ബി.ഐ നിഗമനത്തിൽ എത്തിയെന്ന വാർത്തകൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. അത്തരം വാർത്തകൾ ഉൗഹാപോഹങ്ങൾ മാത്രമാണെന്നും തെറ്റാണെന്നും സി.ബി.ഐ വ്യക്തമാക്കി.

മരണവുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിപ്പിച്ചതായും ഉടൻ തന്നെ സി.ബി.ഐ ബിഹാർ കോടതിക്ക്​ റിപ്പോർട്ടുകൾ കൈമാറുമെന്ന തരത്തിലുള്ള വാർത്തകൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതിനോട്​ പ്രതികരിക്കുകയായിരുന്നു കേന്ദ്ര ഏജൻസി.

ജൂൺ 14നാണ്​ സുശാന്തിനെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുന്നത്​. ആത്മഹത്യ​യാണെന്നായിരുന്നു നിഗമനം. എന്നാൽ ബന്ധുക്കൾ ഇൗ ആരോപണം നിഷേധിച്ചു. സാമൂഹിക മാധ്യമങ്ങളിൽ അടക്കം പ്രതികരണങ്ങളും പ്രതിഷേധങ്ങളും ഉയർന്നതോടെ ​കേസ്​ അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു. പിന്നീട്​ മയക്കുമരുന്ന്​ മാഫിയയുമായുള്ള ബന്ധം അന്വേഷിക്കുന്നതിന്​ നാർക്കോട്ടിക്​സ്​ കൺട്രോൾ ബ്യൂറോയും കേസ്​ ഏറ്റെടുത്തു.

മയക്കുമരുന്ന്​ കേസുമായി ബന്ധപ്പെട്ട അന്വേഷണം സുശാന്തി​െൻറ കാമുകി റിയ ചക്രബർത്തിയിലേക്കും നീണ്ടു. റിയക്കും സഹോദരനുമെതി​രെ കേസെടുക്കുകയും അറസ്​റ്റിലാകുകയും ചെയ്​തിരുന്നു.

Show Full Article
TAGS:Sushant Singh Rajput Death CBI 
Web Title - Sushant Singh Rajput Probe Not Over CBI
Next Story