Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സുശാന്ത്​ സിങ്​ രാജ്​പുത്​
cancel
Homechevron_rightNewschevron_rightIndiachevron_rightസുശാന്ത്​ കേസ്​;...

സുശാന്ത്​ കേസ്​; മയക്കുമരുന്ന്​ മാഫിയയുമായി ബന്ധപ്പെട്ട്​ ആറുപേർ അറസ്​റ്റിൽ

text_fields
bookmark_border

മുംബൈ: ബോളിവുഡ്​ താരം സുശാന്ത്​ സിങ്​ രാജ്​പുത്തി​െൻറ മരണവുമായി ബന്ധപ്പെട്ട മയക്കു​മരുന്ന്​ കേസിൽ ആറുപേർ കൂടി അറസ്​റ്റിൽ. കരംജീത്​ സിങ്​, ധ്വാനെ ഫെർണാണ്ടസ്​​, സ​ങ്കേത്​ പ​ട്ടേൽ, അങ്കുഷ്​ അർണേജ, സന്ദീപ്​ ഗുപ്​ത, അഫ്​താബ്​ ​ഫത്തേഹ്​ അൻസാരി എന്നിവരാണ്​ അറസ്​റ്റിലായത്​.

നാർകോട്ടിക്​സ്​ കൺട്രോൾ ബ്യൂറോയുടെ മുംബൈ സോണൽ യൂനിറ്റ്​ അറസ്​റ്റ്​ ചെയ്​ത പ്രതികളെ എ.സി.എം.എം കോടതിയിൽ നാളെ ഹാജരാക്കും. മുംബൈയിലും ഗോവയിലുമായി നടത്തിയ റെയ്​ഡുകളിലാണ്​ ഇവർ പിടിയിലാകുന്നത്​.

സിനിമ ലോകത്ത്​ മയക്കുമരുന്ന്​ വിതരണം നടത്തുന്ന പ്രധാന കണ്ണിയാണ്​ കരംജീത്​ സിങ്​ ആനന്ദ്​. ഇവരുടെ ചെറുകിട വിതരണക്കാർ വഴി നിരവധി പേർക്ക്​ മയക്കുമരുന്ന്​ എത്തിച്ചിരുന്നു.

കരംജീത്​ സിങ്​ ആനന്ദ്, ധ്വാനെ ഫെർണാണ്ടസ്

മുംബൈ ആസ്​ഥാനമായി പ്രവർത്തിക്കുന്ന കഞ്ചാവ്​ മാഫിയയുടെ ഡീലറാണ്​ ധ്വാനെ ഫെർണാണ്ടസ്​​. കഞ്ചാവും ഹാഷിഷും ഇയാൾ വിതരണം ചെയ്തുവരികയായിരുന്നു. നേരത്തേ അറസ്​റ്റിലായ ശൗവിക്​ ചക്രബർത്തിയായും ധ്വാനെക്ക്​ ബന്ധമുണ്ടായിരുന്നു.

ഓ​ട്ടോറിക്ഷ ഡ്രൈവറായ സന്ദീപ്​ ഗുപ്​തയുടെ പ്രധാന വരുമാന മാർഗം വലിയ അളവിലുള്ള കഞ്ചാവ്​ റീ​ട്ടെയ്​ൽ ഡീലർമാർക്ക്​ എത്തിക്കുക എന്നതായിരുന്നു.

സന്ദീപ്​ ഗുപ്​ത, സ​േങ്കത്​ പ​ട്ടേൽ

മയക്കുമരുന്ന്​ വിതരണക്കാരനായ കരംജീതി​െൻറ പ്രാദേശിക വിതരണക്കാരിൽ ഒരാളാണ്​ സ​േങ്കത്​ പ​ട്ടേൽ. മയക്കുമരുന്ന്​ സെലിബ്രിറ്റികൾക്ക്​ എത്തിച്ചിരുന്നതും ഇയാളായിരുന്നു.

സന്ദീപ്​ ഗുപ്​തയുടെ സഹായിയാണ്​ അഫ്​താബ്​ ​ഫത്തേ അൻസാരി. സന്ദീപ്​ ഗുപ്​തയെ പോലുള്ളവർക്ക്​ മൊത്തവിതരണത്തിന്​ സൗകര്യം ഏർപ്പെടുത്തിയിരുന്നത്​ ഇയാളായിരുന്നു.

അഫ്​താബ്​ ​ഫത്തേ അൻസാരി, അങ്കുഷ്​ അർണേജ

മുംബൈയിലെ കണ്ണായ സ്​ഥലത്ത്​ ഭക്ഷണകേന്ദ്രം നടത്തിയിരുന്ന അങ്കുഷ്​ പ്രധാനമായും മയക്കുമരുന്ന്​ വിതരണം നടത്തലായിരുന്നു. സമ്പന്നരിലേക്ക്​ മയക്കുമരുന്ന്​ എത്തിച്ചിരുന്നതും ഇവർ വഴിയായിരുന്നു.

സുശാന്തി​െൻറ മരണവുമായി ബന്ധപ്പെട്ട്​ ഉയർന്നുവന്ന മയക്കുമരുന്ന്​ കേസിൽ കാമുകി റിയ ചക്രബർത്തിയുടെ വീട്ടിൽ റെയ്​ഡ്​ നടത്തുകയും റിയയെയും ശൗവികിനെയും അറസ്​റ്റ്​ ചെയ്യുകയും ചെയ്​തു. കസ്​റ്റഡിയിലിരി​േ​ക്ക ശൗവിക്​ നിരവധി മയക്കുമരുന്ന്​ ഡീലർമാരുടെ പേരുകൾ വെളി​െപ്പടുത്തിയിരുന്നു. സുശാന്തി​ന്​ മയക്കുമരുന്ന്​ എത്തിച്ചതായും സമ്മതിച്ചിരുന്നു. റിയയുടെയും ശൗവികി​െൻറയും സുശാന്തി​െൻറ മാനേജറുടെയും ജാമ്യഹരജി കോടതി തള്ളുകളയും ചെയ്​തു. ഹരജി വീണ്ടും സെപ്​റ്റംബർ 22ന്​ പരിഗണിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sushant Singh Rajput caseNCBdrug probe
News Summary - Sushant Singh Rajput case drug probe NCB arrests six people
Next Story