Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറിയയുടെ സഹോദരനും...

റിയയുടെ സഹോദരനും സുശാന്തി​െൻറ ഹൗസ്​ മാനേജറും അറസ്​റ്റിൽ

text_fields
bookmark_border
റിയയുടെ സഹോദരനും സുശാന്തി​െൻറ ഹൗസ്​ മാനേജറും അറസ്​റ്റിൽ
cancel

മുംബൈ: സുശാന്ത്​ സിങ്​ രാജ്​പുത്തിന്‍റെ കാമുകിയും നടിയുമായ റിയ ചക്രബർത്തിയുടെ സഹോദരൻ സൗവിക്​ ചക്രബർത്തിയും സുശാന്തിന്‍റെ മാനേജർ സാമുവൽ മിറാണ്ടയും നാർകോട്ടിക്​ കംട്രാൾ ബ്യൂറോ (എൻ.സി.ബി) അറസ്​റ്റ്​ ചെയ്​തു. അ സൗവികിന്‍റെ നിർദേശ പ്രകാരമാണ്​ മയക്കുമരുന്ന്​ സംഘടിപ്പിച്ചതെന്ന്​ കഴിഞ്ഞ ദിവസം അറസ്​റ്റിലായ മയക്കുമരുന്ന്​ റാക്കറ്റിലെ കണ്ണി ബസിത്​ പരിഹാർ എൻ.സി.ബിയോട്​ വെളിപ്പെടുത്തിയിരുന്നു. ബസിത്​ പരിഹാർ, അറസ്​റ്റിലായ മറ്റൊരു പ്രതി സായിദ്​ വിലത്ര എന്നിവരിൽ നിന്ന്​ മയക്കുമരുന്ന്​ വാങ്ങിയതായി സാമുവലും സമ്മതിച്ചു. ചോദ്യം ചെയ്യലിനിടെ സുശാന്തിനു മയക്കുമരുന്ന് നൽകിയതായി സൗവികും സമ്മതിച്ചതായി എൻ.സി. ബി വൃത്തങ്ങൾ പറഞ്ഞു.

വെള്ളിയാഴ്​ച രാവിലെ റിയയുടെയും സാമുവൽ മിറാണ്ടയുടെയും വീടുകളിൽ എൻ.സി.ബി റെയിഡ്​ നടത്തിയിരുന്നു. രാവിലെ ആറിന്​ തുടങ്ങിയ റെയിഡ്​ ഉച്ചയോടെയാണ്​ അവസാനിച്ചത്​. തുടർന്ന് സൗവികിനെയും സാമുവലിനെയും എൻ.സി.ബി കാര്യാലയത്തിലെത്തിച്ച്​ ചോദ്യം ചെയ്​തിരുന്നു​.

എൻ.സി.ബി കോടതിയിൽ സമർപ്പിച്ച ബസിത്​ പരിഹാറിന്‍റെ റിമാൻഡ്​ റിപ്പോർട്ടിൽ ഇയാൾ സൗവികിന്‍റെ നിർദേശ പ്രകാരമാണ്​ മയക്കുമരുന്ന്​ സംഘടിപ്പിച്ചതെന്ന്​ പറയുന്നുണ്ട്​​. സുശാന്തിന്‍റെ മരണ ശേഷവും സാമുവൽ മിറാണ്ട മയക്കുമരുന്ന്​ വാങ്ങിയതായി സായിദ്​ വിലത്ര മൊഴിനൽകയിട്ടുണ്ട്​.

റിയയുടെ വാട്​സ്​ ആപ്പ്​ ചാറ്റിൽ നിന്നാണ്​ മയക്കുമരുന്ന്​ കേസിന്‍റെ പിറവി​. റിയ, സുശാന്തിന്‍റെ മുൻ മാനേജർ ശ്രുതി േമാദി, ജയ ഷാ എന്നിവരെയും എൻ.സി.ബി ചോദ്യം ചെയ്യും. ഇതിനിടയിൽ, സുശാന്തിനെ വിഷാദ രോഗത്തിന്​ ചികിത്​സിച്ച രണ്ട്​ ഡോക്​ടർമാരെ സി.ബി.െഎ ചോദ്യം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rhea ChakrabortySushant Singh CaseDrug Charges
Next Story