Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസുശാന്തിൻെറ മരണം;...

സുശാന്തിൻെറ മരണം; എയിംസ്​ ഡോക്​ടർമാരുടെ കണ്ടെത്തലുകൾ സി.ബി.ഐക്ക്​ കൈമാറി

text_fields
bookmark_border
Sushant Singh Rajput
cancel

ന്യൂഡൽഹി: ബോളിവുഡ്​ താരം സുശാന്ത്​ സിങ്​ രാജ്​പുത്തിൻെറ മരണത്തെ സംബന്ധിച്ച്​ എയിംസ്​ പാനൽ റി​േപ്പാർട്ട്​ സമർപ്പിച്ചു. മരണവുമായി ബന്ധ​െപ്പട്ട നിർണായക ക​ണ്ടെത്തലുകളുടെ റി​േപ്പാർട്ടുകൾ എയിംസ്​ ഡോക്​ടർമാരുടെ സംഘം സി.ബി.ഐക്ക്​ സമർപ്പിക്കുകയായിരുന്നു. പോസ്​റ്റുമോർട്ടം, വിസറ റിപ്പോർട്ടുകളിലെ കണ്ടെത്തലുകളാണ്​ ഡോ. സുധീർ ഗുപ്​ത അധ്യക്ഷനായ പാനൽ സി.ബി.ഐക്ക്​ സമർപ്പിച്ചത്​.

ചൊവ്വാഴ്​ച സി.ബി.ഐയുടെയും എയിംസ്​ ഡോക്​ടർമാരുടെയും വിശദ യോഗത്തിൽ കണ്ടെത്തലുകൾ സി.ബി.ഐക്ക്​ കൈമാറിയതായി എൻ.ഡി.ടി.വി റിപ്പോർട്ട്​ ചെയ്​തു. കഴിഞ്ഞ 40 ദിവസത്തെ സി.ബി.ഐയുടെ കണ്ടെത്തലുകളെ സ്​ഥിരീകരിക്കുന്നതാണ്​ എയിംസ്​ റി​േപ്പാർട്ട്​ എന്നാണ്​ വിവരം. എയിംസ്​ ഡോക്​ടർമാരുടെ കണ്ടെത്തലുകളിൽ വിദഗ്​ധ അഭിപ്രായവും തേടും.

മുംബൈയിലെ ഫ്ലാറ്റിൽ ജൂൺ 14നാണ്​ സുശാന്തിനെ തൂങ്ങിമരിച്ച നിലയിൽ ക​​ണ്ടെത്തുന്നത്​. സുശാന്തി​േൻറത്​ ആത്മഹത്യയാണെന്ന്​ മുംബൈ പൊലീസ്​ വ്യക്തമാക്കിയിരുന്നു. ​പിന്നീട്​ സുശാന്തിൻെറ കുടുംബം കൊലപാതകമാണെന്ന്​ ആരോപിക്കുകയും കാമുകി റിയ ചക്രബർത്തിക്കെതിരെ രംഗത്തെത്തുകയും ചെയ്​തു. ഊഹാപോഹങ്ങൾ ഉയർന്നുവന്നതോടെ കേസ്​ സി.​ബി.ഐ ഏറ്റെടുക്കുകയായിരുന്നു.

Show Full Article
TAGS:Sushant Rajput Case AIIMS CBI 
Web Title - Sushant Rajput Case AIIMS Panel Shares Findings With CBI
Next Story