എൻ.ഡി.എക്ക് മുൻതൂക്കമേകി–സർവേ
text_fieldsന്യൂഡൽഹി: അവസാനകാലത്തെ മൂന്നു സുപ്രധാന തീരുമാനങ്ങൾ മോദി സർക്കാറിന്, ലോക്സഭ ത െരഞ്ഞെടുപ്പിൽ മുൻതൂക്കം നൽകിയതായി സർവേ. എൻ.ഡി.എ സർക്കാർ പ്രഖ്യാപിച്ച മേൽജാതി സംവരണം, കർഷകർക്ക് നേരിട്ടു പണംനൽകുന്ന പദ്ധതി, ബാലാകോട്ട് ആക്രമണം എന്നിവ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ രക്ഷിക്കാൻ പോന്നതാണെന്ന് ഡൽഹി കേന്ദ്രമായ സെൻറർ ഫോർ ദി സ്റ്റഡി ഒാഫ് െഡവലപിങ് സൊസൈറ്റീസിെൻറ (സി.എസ്.ഡി.എസ്) നേതൃത്വത്തിൽ നടത്തിയ സർവേ അഭിപ്രായപ്പെടുന്നു.
സി.എസ്.ഡി.എസ്-ലോക്നീതി-ദി ഹിന്ദു-തിരംഗ ടി.വി-ദൈനിക് ഭാസ്കർ എന്നിവ ചേർന്ന് മാർച്ച് അവസാന വാരമാണ് സർവേ നടത്തിയത്. 43 ശതമാനം പേർ നരേന്ദ്ര മോദിയെ ആണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കുന്നത്.
