ഷാഹി ഈദ്ഗാഹ് മസ്ജിദിലെ സർവേ: നടപടിക്രമം പിന്നീടെന്ന് ഹൈകോടതി
text_fieldsപ്രയാഗ് രാജ്: മഥുരയിൽ കൃഷ്ണ ജന്മഭൂമി േക്ഷത്രത്തിനടുത്തുള്ള ഷാഹി ഈദ്ഗാഹ് മസ്ജിദ് സമുച്ചയത്തിൽ സർവേ നടത്താനുള്ള നടപടിക്രമം പിന്നീട് തീരുമാനിക്കുമെന്ന് അലഹബാദ് ഹൈകോടതി. ഇതുമായി ബന്ധപ്പെട്ട് ഹിന്ദു-മുസ്ലിം വിഭാഗത്തിന്റെ വാദങ്ങൾ കേട്ട ശേഷമാണ് കോടതി ഇക്കാര്യം അറിയിച്ചത്.
ഷാഹി ഈദ്ഗാഹ് മസ്ജിദിൽ കോടതി നിരീക്ഷണത്തിൽ സർവേ നടത്താമെന്ന് ഡിസംബർ 14നാണ് ഹൈകോടതി ഉത്തരവിട്ടത്. ഹൈകോടതി ഉത്തരവിനെതിരെ മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയിൽ സമർപ്പിച്ച പ്രത്യേക അനുമതി ഹരജി ജനുവരി 16ന് പരിഗണിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ വാദം കേൾക്കുന്നത് മാറ്റിവെക്കണമെന്നും മുസ്ലിം വിഭാഗം വ്യാഴാഴ്ച ബോധിപ്പിച്ചിരുന്നു.
എന്നാൽ, സർവേ സംഘത്തെ നയിക്കാൻ റിട്ട. ഹൈകോടതി ജഡ്ജിയെ നിയോഗിക്കണമെന്ന് ഹിന്ദു വിഭാഗം ആവശ്യപ്പെട്ടു. ഷാഹി ഈദ്ഗാഹ് മസ്ജിദ് സമുച്ചയം മുമ്പ് േക്ഷത്രമായിരുന്നതിന്റെ അടയാളമുണ്ടെന്ന് അവകാശപ്പെട്ട് ഹിന്ദു വിഭാഗം നൽകിയ ഹരജിയിലാണ് സർവേ നടത്താൻ അനുമതി നൽകിയത്.

