Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightറീൽ ലൈഫിലല്ല, റിയൽ...

റീൽ ലൈഫിലല്ല, റിയൽ ലൈഫിലെ ചന്ദ്രുവാണ് യഥാർഥ ഹീറോ

text_fields
bookmark_border
Justice Chandru, Suriya, Jai Bhim
cancel
camera_alt

നടൻ സൂര്യയും റിട്ട. ജസ്റ്റിസ്​ കെ. ചന്ദ്രുവും

ജനാധിപത്യ ഇന്ത്യയിൽ ഇപ്പോഴും നിലനിൽക്കുന്ന വംശവെറിയുടെയും അനീതിയുടെയും ഉള്ളുലക്കുന്ന കാഴ്ചകളാണ് 'ജയ്​ ഭീം' എന്ന സിനിമ മുന്നോട്ട്​ വെക്കുന്നത്​. നീറിപ്പുകയുന്ന മുറിവുകളാണ്​ നടൻ സൂര്യ പ്രധാന വേഷത്തിലെത്തുന്ന 'ജയ്​ ഭീം' ഓരോ കാഴ്​ചക്കാരനും സമ്മാനിക്കുക. പിന്നാക്ക വിഭാഗങ്ങൾ ഇപ്പോഴും നേരിടുന്ന പൊലീസ്​ ​​വേട്ടകളുടെയും നീതി തേടിയുള്ള ആ ജനതയുടെ പോരാട്ടത്തിന്‍റെയും ജീവിതമാണ്​ സിനിമ പറയുന്നത്​.

സിനിമയിൽ സൂര്യ അവതരിപ്പിച്ച 'ചന്ദ്രു'വെന്ന അഭിഭാഷകന്‍റെ വേഷമാണ്​ ഏറെ ശ്രദ്ധിക്കപ്പെട്ടതും ചർച്ച ​െചയ്യപ്പെട്ടതും. അത്തരമൊരു ചർച്ചക്ക്​ കാരണം, ആ കഥാപാത്രം ഇവിടെ ജീവിച്ചിരുന്നു എന്നത് കൂടി കാരണമാണ്​. ആരാണ്​ സിനിമക്ക്​ പുറത്തെ ആ ച​ന്ദ്രു. മദ്രാസ്​ ഹൈ​േകാടതിയിലെ റിട്ട. ജസ്റ്റിസ്​ കെ. ചന്ദ്രുവിന്‍റെ ജീവിതം കൂടിയാണ്​ ജയ്​ ഭീം. അദ്ദേഹം എഴുതിയ 'Listen to My Case! When Women Approach the Court' എന്ന പുസ്​തകമാണ്​ ആ സിനിമയുടെ പിറവിക്ക്​ പിന്നിൽ. അദ്ദേഹത്തിന്‍റെ നിയമ-ജീവിതാനുഭവങ്ങളാണ്​ സിനിമയുടെ ആത്​മാവ്.


ഇടതുപക്ഷ പ്രവർത്തകനായിരുന്ന ചന്ദ്രു അഭിഭാഷക കുപ്പായമണിഞ്ഞത്​ തന്നെ നീതി​ക്ക്​ വേണ്ടി നിലകൊള്ളാനായിരുന്നു. പ്രത്യേകിച്ച്​ നിസഹായരായ അടിസ്ഥാന വർഗത്തിന്‍റെ ശബ്​ദമാവുകയായിരുന്നു കോടതി മുറികളിൽ ആ മനുഷ്യൻ. മനുഷ്യാവകാശ പ്രശ്നങ്ങൾക്കൊപ്പം ജാതി വിവേചനങ്ങൾക്കെതിരേയും അദ്ദേഹം നിയമം കൊണ്ട്​ പോരാടി. അസാധാരണമായ ജീവിതമായിരുന്നു ആ മനുഷ്യൻ നയിച്ചത്​.

2006ൽ മദ്രാസ് ഹൈകോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിക്കപ്പെട്ട അദ്ദേഹം, 2009ൽ സ്ഥിരം ജഡ്ജിയായി. 2013ൽ മദ്രാസ് ഹൈകോടതിയിൽ നിന്നും വിരമിക്കുന്നതിനിടയിൽ 96,000 കേസുകളാണ് തീർപ്പാക്കിയത്. ഒരു ദിവസം 75 കേസുകൾ വരെ കേട്ടിരുന്നു അദ്ദേഹം. രാജ്യത്ത്​ വലിയ ചർച്ചയായ ചരിത്രപരമായ പല വിധികളും അദ്ദേഹം പ്രസ്താവിച്ചു. സ്ത്രീകൾക്കും ക്ഷേത്രങ്ങളിൽ പൂജാരികളാകാം, പൊതുശ്മശാനങ്ങളിൽ ജാതി പരിഗണന പാടില്ല തുടങ്ങിയവയായിരുന്നു അദ്ദേഹം പുറപ്പെടുവിച്ച വിധികളിൽ ചിലത്​.


അത്​ മാത്രമല്ല ​അധികാര കേന്ദ്രങ്ങളിൽ നിലനിന്നിരുന്ന അധികാര ചിഹ്നങ്ങളെ അദ്ദേഹം തുറന്നെതിർക്കുകയും ഒൗദ്യോഗിക ജീവിതത്തിൽ നിന്ന്​ അവയെ പടിക്ക്​ പുറത്ത്​ നിർത്തുകയും ചെയ്​തു. കോടതിയിൽ 'മൈ ലോർഡ്' എന്ന് അഭിസംബോധന വിലക്കിയ അദ്ദേഹം, ചേംബറിലേക്ക് കടന്നു വരുമ്പോൾ ദഫേദാർ അധികാരത്തിന്‍റെ ദണ്ഡുമായി അകമ്പടി സേവിക്കുന്ന ആചാരവും ഒഴിവാക്കി. സുരക്ഷയ്ക്കായി നൽകിയ ഗൺമാനെ അദ്ദേഹം വേണ്ടെന്ന്​ വെച്ച​ു, കാറിൽ ചുവന്ന ബീക്കൺ ലൈറ്റ്​ ഒഴിവാക്കി, വീട്ടിൽ സേവകരെ നിയമിക്കാനും തയാറായില്ല.

ഇതുമാത്രമല്ല, ഔദ്യോഗിക ജീവിതമവസാനിപ്പിച്ചതും പുതിയ ചരിത്രമായിരുന്നു. ചീഫ്​ ജസ്​റ്റിസിന്‍റെ ചേംബറിൽ നടക്കുന്ന യാത്രയപ്പും ഗ്രൂപ്പ് ഫോട്ടോയും ചായസത്കാരവും നടത്താൻ ​ഉത്തരവിടരുതെന്ന് ആവശ്യപ്പെട്ട്​ ഒരു കത്ത്​ നൽകി. അവസാനത്തെ പ്രവൃത്തി ദിവസം സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തിയ രേഖ കൈമാറിയ അദ്ദേഹം, ഔദ്യോഗിക വാഹനവും തിരിച്ചേൽപ്പിച്ച ശേഷം ട്രെയിനിലാണ്​ വീട്ടിലേക്ക്​ മടങ്ങിയത്​. ചരിത്രത്തിൽ നീതിയുടെ പക്ഷത്തായിരുന്നു ആ മനുഷ്യൻ നില​െകാണ്ടിരുന്ന​. ആ ജീവിതമാണ്​ 'ജയ്​ ഭീം' പറയുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SuriyaJai BhimJustice Chandru
News Summary - Suriya’s ‘Jai Bhim’ inspired by Justice Chandru’s legal case
Next Story