Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightന്യായ്​ പദ്ധതി:...

ന്യായ്​ പദ്ധതി: പട്ടിണിക്ക്​ മേലുള്ള സർജിക്കൽ സ്​ട്രൈക്ക് -രാഹുൽ

text_fields
bookmark_border
ന്യായ്​ പദ്ധതി: പട്ടിണിക്ക്​ മേലുള്ള സർജിക്കൽ സ്​ട്രൈക്ക് -രാഹുൽ
cancel

ജയ്​പൂർ: ന്യായ്​ പദ്ധതി രാജ്യത്തെ പട്ടിണിക്ക്​ മേലുള്ള സർജിക്കൽ സ്​ട്രൈക്ക്​ ആണെന്ന്​ കോൺഗ്രസ്​ അധ്യക്ഷൻ ​ രാഹുൽ ഗാന്ധി. രാജസ്ഥാനിലെ തെരഞ്ഞെടുപ്പ്​ റാലിയിലാണ്​ രാഹുൽ പുതിയ പദ്ധതിയെ കുറിച്ച്​ പറഞ്ഞത്​. റാലിയിൽ പ്രധാന മന്ത്രി മോദിയെ രൂക്ഷമായി വിമർശിക്കാനും രാഹുൽ മറന്നില്ല.

രാജ്യത്തെ പട്ടിണി കോൺഗ്രസ്​ ഇല്ലാതാക്കും. ഇതു പോലൊരു പദ്ധതി മറ്റൊരു രാജ്യവും നടപ്പിലാക്കിയിട്ടില്ല. രാജ്യത്ത്​ ഇനിയൊരു പാവപ്പെട്ടവനും ഉണ്ടാവില്ലെന്നും രാഹുൽ പറഞ്ഞു. കഴിഞ്ഞ ആറ്​ മാസമായി രാജ്യത്തെ പട്ടിണി എങ്ങനെ ഇല്ലാതാക്കാം എന്നതിനെ കുറിച്ചാണ്​ കോൺഗ്രസ്​ പഠിച്ചതെന്നും രാഹുൽ കൂട്ടിച്ചേർത്തു.

ഒ​​രു കു​​ടും​​ബ​​ത്തിന്‍റെ പ്ര​​തി​​മാ​​സ ​​വ​​രു​​മാ​​നം 12,000 രൂ​​പ​​യി​​ൽ കു​​റ​​വല്ലാത്ത തുക​ ഉ​​റ​​പ്പാ​​ക്കു​​ന്നതാണ് ന​​യു​​തം ആ​​യ്​ യോ​​ജ​​ന (ന്യാ​​യ്) പദ്ധതി. കു​​ടും​​ബ​​ത്തിന്‍റെ അ​​ധ്വാ​​ന​​ശേ​​ഷി​​യി​​ൽ​​ നി​​ന്നു​​ള്ള വ​​രു​​മാ​​നം അ​​ത്ര​​ത്തോ​​ള​​മി​​ല്ലെ​​ങ്കി​​ൽ ബാ​​ക്കി തു​​ക സ​​ർ​​ക്കാ​​ർ സ​​ഹാ​​യ​​മാ​​യി ബാ​​ങ്ക്​ അ​​ക്കൗ​​ണ്ടി​​ലേ​​ക്ക്​ ന​​ൽ​​കും.

വ​​രു​​മാ​​ന​​ത്തി​​ന്​ അ​​നു​​സൃ​​ത​​മാ​​യി ഒാ​​രോ കു​​ടും​​ബ​​ത്തി​​നും ന​​ൽ​​കു​​ന്ന തു​​ക വ്യ​​ത്യ​​സ്​​​തം. പ​​ര​​മാ​​വ​​ധി 6,000 രൂ​​പ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressmalayalam news2019 Loksabha electionsRahul Gandhi
News Summary - "Surgical Strike On Poverty": Rahul Gandhi After Rs. 6,000-A-Month Promise
Next Story