മിന്നലാക്രമണം; കീർത്തി സൈന്യത്തിനുമാത്രം അവകാശപ്പെട്ടതെന്ന് ഉദ്ധവ്
text_fieldsമുംബൈ: പാക് ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യൻ വ്യോമസേന നടത്തിയ മിന്നലാക്രമണങ്ങളുടെ കീ ർത്തി സൈന്യത്തിനു മാത്രം അവകാശപ്പെട്ടതാണെന്ന് ബി.ജെ.പി സഖ്യ കക്ഷിയായ ശിവസേന. മാധ്യമപ്രവർത്തകരുമായി സംസാരിക്കവേ സേന പ്രസിഡൻറ് ഉദ്ധവ് താക്കറെയാണ് മിന്നലാക്രമണത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനെതിരെ പ്രതികരിച്ചത്.
പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾ നശിപ്പിച്ചതിൽ സൈനികരോടുള്ള അഭിമാനം ഹൃദയത്തിൽ വിങ്ങുകയാണ്. ധീര സൈനികരെ സല്യൂട്ട് ചെയ്യുന്നു. അതിെൻറ കീർത്തി മറ്റാരും അവകാശപ്പെട്ടുകൂടെന്നും ഉദ്ധവ് പറഞ്ഞു. സാധാരണക്കാരുടെ ചോദ്യവുമായാണ് ബി.ജെ.പിക്ക് എതിരെ നിന്നതെന്നും ഇന്ന് എല്ലാവരും ഉപേക്ഷിച്ചുപോയപ്പോൾ ഹിന്ദുത്വയുടെ പേരിലാണ് ബി.ജെ.പിക്ക് ഒപ്പം നിൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
