Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്​ഫോടകവസ്​തുക്കൾ...

സ്​ഫോടകവസ്​തുക്കൾ കൊണ്ടുപോയത്​ സുരേഷ്​ നായർ

text_fields
bookmark_border
സ്​ഫോടകവസ്​തുക്കൾ കൊണ്ടുപോയത്​ സുരേഷ്​ നായർ
cancel

ന്യൂ​ഡ​ൽ​ഹി: അ​ജ്മീ​റി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നു​ള്ള സ്ഫോ​ട​ക​വ​സ്തു​ക്ക​ള്‍ മ​ധ്യ​പ്ര​ദേ​ശി​ലെ ദേ​വ​സി​ല്‍നി​ന്ന് ഗു​ജ​റാ​ത്തി​ലെ ഗോ​ധ്ര​യി​ലേ​ക്ക് മ​ധ്യ​പ്ര​ദേ​ശ് ര​ജി​സ്ട്രേ​ഷ​നു​ള്ള എം.​പി 43 സി 903 ​കാ​റി​ല്‍ എ​ത്തി​ച്ച​പ്പോ​ൾ അ​തി​ൽ സു​രേ​ഷ്​ നാ​യ​രു​ണ്ടാ​യി​രു​ന്നു​വെ​ന്ന്​ വാ​സ​നി​ മൊ​ഴി ന​ൽ​കി.

അ​ന്ന്​ സു​രേ​ഷ്​ നാ​യ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ഹി​ന്ദു​ത്വ ഭീ​ക​ര​നും സ്വാ​മി അ​സി​മാ​ന​ന്ദ​യു​ടെ കൂ​ട്ടാ​ളി​യു​മാ​യി​രു​ന്ന സു​നി​ൽ ജോ​ഷി പി​ന്നീ​ട്​ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ജോ​ഷി​യെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന്​ ആ​രോ​പ​ണ​വി​ധേ​യ​നാ​യ ആ​ന​ന്ദ് രാ​ജ് ക​ട്ടാ​രി​യ​യു​ടേ​താ​യി​രു​ന്നു ഈ ​കാ​ർ. ഗോ​ധ്ര​യി​ലെ ഗൂ​ഢാ​ലോ​ച​ന​ക്കു​ശേ​ഷം സു​രേ​ഷ് നാ​യ​ര്‍ ത​ന്നെ​യാ​ണ്​ വാ​സ​നി, മേ​ഹു​ൽ, ഭ​വേ​ഷ്, സ​ണ്ണി എ​ന്നി​വ​ര്‍ക്കൊ​പ്പം സ്​​ഫോ​ട​ന വ​സ്​​തു​ക്ക​ൾ സ​ര്‍ക്കാ​ര്‍ ബ​സി​ല്‍ സം​ശ​യം തോ​ന്നാ​ത്ത​വി​ധം അ​ജ്മീ​റി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്.

നാ​ലു​ വ​ർ​ഷം മു​മ്പ്​ അ​ജ്മീ​ര്‍ സ്ഫോ​ട​ന​ക്കേ​സ് അ​ന്വേ​ഷി​ച്ച രാ​ജ​സ്ഥാ​ന്‍ ഭീ​ക​ര​വി​രു​ദ്ധ സ്​​ക്വാ​ഡ്​ അ​ഡീ​ഷ​ന​ല്‍ എ​സ്.​പി സ​ത്യേ​ന്ദ്ര സി​ങ്ങി​​​െൻറ നേ​തൃ​ത്വ​ത്തി​ൽ സു​രേ​ഷി​നാ​യി കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ​ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു.

കേ​ര​ള​ത്തി​​​​െൻറ ആ​ഭ്യ​ന്ത​ര സു​ര​ക്ഷ അ​ന്വേ​ഷ​ണ സം​ഘ​ത്തി​​​​െൻറ (ഐ.​എ​സ്.​ഐ.​ടി) സ​ഹാ​യ​ത്തോ​ടു​കൂ​ടി​യാ​യി​രു​ന്നു ഇ​ത്. സു​രേ​ഷ്​ നാ​യ​രു​ടെ കു​ടും​ബം വ​ല്ല​പ്പോ​ഴു​മാ​ണ് കേ​ര​ള​ത്തി​ല്‍ വ​രാ​റു​ള്ള​തെ​ന്നും 10​​ വ​ര്‍ഷം മു​മ്പ് ഒ​രു ബ​ന്ധു​വി​​​​െൻറ വി​വാ​ഹ​ച്ച​ട​ങ്ങി​ന് വ​ന്ന സു​രേ​ഷ് പി​ന്നീ​ട് ഒ​രി​ക്ക​ല്‍പോ​ലും കേ​ര​ള​ത്തി​ല്‍ വ​ന്നി​ട്ടി​​ല്ലെ​ന്നും കേ​ര​ളം അ​റി​യി​ച്ച​താ​യി സ​ത്യേ​ന്ദ്ര സി​ങ്​​ അ​ന്ന്​ ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞി​രു​ന്നു.

ഗു​ജ​റാ​ത്ത് കേ​ന്ദ്രീ​ക​രി​ച്ച് ഭീ​ക​ര​പ്ര​വ​ര്‍ത്ത​നം ന​ട​ത്തി​യ സു​രേ​ഷ് നാ​യ​രു​ടെ കേ​ര​ള​ത്തി​ലെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്ന് മു​കേ​ഷ് വാ​സ​നി അ​റ​സ്​​റ്റി​ലാ​യ സ​മ​യ​ത്ത് രാ​ജ​സ്ഥാ​ന്‍ ഭീ​ക​ര​വി​രു​ദ്ധ സ്​​ക്വാ​ഡ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ത​ങ്ങ​ള്‍ക്ക് ബ​ന്ധ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലേ​ക്കെ​ല്ലാം ഭീ​ക​ര​പ്ര​വ​ര്‍ത്ത​നം വ്യാ​പി​പ്പി​ച്ച ഈ ​സം​ഘം സു​രേ​ഷ് നാ​യ​രെ ഉ​പ​യോ​ഗി​ച്ച് കേ​ര​ള​ത്തി​ല്‍ വ​ല്ല വി​ധ്വം​സ​ക​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ന​ട​ത്തി​യോ എ​ന്നാ​ണ് രാ​ജ​സ്ഥാ​ന്‍ എ.​ടി.​എ​സ് പ്ര​ധാ​ന​മാ​യും ആ​രാ​ഞ്ഞ​ത്.

ഇ​തി​നാ​യി സു​രേ​ഷ് നാ​യ​ര്‍ കേ​ര​ള​ത്തി​ല്‍ വ​ന്നാ​ല്‍ ബ​ന്ധ​പ്പെ​ടാ​റു​ള്ള വീ​ടു​ക​ളു​ടെ​യും വ്യ​ക്തി​ക​ളു​ടെ​യും വി​ലാ​സ​ങ്ങ​ളും രാ​ജ​സ്ഥാ​ന്‍ പൊ​ലീ​സ് കേ​ര​ള പൊ​ലീ​സി​ന് ന​ല്‍കി. കേ​ര​ള​ത്തി​ല്‍ സു​രേ​ഷി​ന് ച​ങ്ങാ​ത്ത​മു​ള്ള പ​ല യു​വാ​ക്ക​ളു​ടെ​യും പേ​രും വി​ലാ​സ​വും ഇ​ങ്ങ​നെ കൈ​മാ​റി​യി​രു​ന്നു.

തെളിവ്​ നശിപ്പിക്കാൻ കൂട്ടുപ്രതിയെ കൊലപ്പെടുത്തി
ന്യൂ​ഡ​ൽ​ഹി: അ​ജ്മീ​ര്‍ സ്ഫോ​ട​ന​ത്തി​ൽ സു​രേ​ഷ്​​ നാ​യ​ർ​ക്കൊ​പ്പം പ​ങ്കാ​ളി​യാ​യ ആ​ർ.​എ​സ്.​എ​സ്​ പ്ര​വ​ർ​ത്ത​ക​ൻ സു​നി​ൽ ജോ​ഷി​യെ സ്ഫോ​ട​ന​ത്തി​​​െൻറ ആ​സൂ​ത്ര​ണം പു​റ​ത്താ​കു​മെ​ന്ന് ഭ​യ​ന്ന്​ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന്​ പൊ​ലീ​സ്​ അ​േ​ന്വ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. 2007 ഡി​സം​ബ​ര്‍ 29ന് ​അ​ജ്മീ​ര്‍ സ്ഫോ​ട​ന​ക്കേ​സി​ലെ പ്ര​തി​യാ​യ ഹ​ര്‍ഷ​ദ് ഭാ​യി സോ​ള​ങ്കി​യും നാ​ലു പേ​രും ചേ​ര്‍ന്ന് സു​നി​ല്‍ ജോ​ഷി​യെ വെ​ടി​വെ​ച്ചു​കൊ​ല്ലു​ക​യാ​യി​രു​ന്നെ​ന്നും മ​ധ്യ​പ്ര​ദേ​ശ് പൊ​ലീ​സ് ക​ണ്ടെ​ത്തി​യെ​​ങ്കി​ലും ബി.​ജെ.​പി സ​ർ​ക്കാ​റി​​​െൻറ ഭാ​ഗ​ത്തു​നി​ന്ന്​ തു​ട​ർ​ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ല.

അ​ജ്മീ​ര്‍ സ്ഫോ​ട​നം ന​ട​ക്കു​മ്പോ​ള്‍ 45 വ​യ​സ്സ്​ പ്രാ​യ​മു​ണ്ടാ​യി​രു​ന്ന സു​നി​ൽ ജോ​ഷി സ്ഫോ​ട​ന​ത്തി​​​െൻറ ഗൂ​ഢാ​ലോ​ച​ന പൊ​ലീ​സി​നോ​ട് വെ​ളി​പ്പെ​ടു​ത്താ​ന്‍ ത​യാ​റാ​യ​ത്​ മ​റ്റു പ്ര​തി​ക​ളെ അ​ങ്ക​ലാ​പ്പി​ലാ​ക്കി​യെ​ന്നും തു​ട​ർ​ന്ന്​ അ​വ​ർ കൊ​ല ന​ട​ത്തി​യെ​ന്നു​മാ​യി​രു​ന്നു ദേ​വ​സി​ലെ ഉ​ദ്യോ​ഗ് ന​ഗ​ര്‍ പൊ​ലീ​സി​​​െൻറ ക​ണ്ടെ​ത്ത​ൽ.

എ​ന്നാ​ൽ, അ​ജ്​​മീ​ർ സ്ഫോ​ട​ന​ത്തി​​​െൻറ ആ​സൂ​ത്ര​ണം ഏ​റ്റെ​ടു​ത്ത് സ്വാ​മി അ​സി​മാ​ന​ന്ദ മ​ജി​സ്​​ട്രേ​ട്ടി​ന് ന​ല്‍കി​യ മൊ​ഴി​യും ത​ള്ളി​യ ജ​യ്പൂ​രി​ലെ പ്ര​ത്യേ​ക എ​ന്‍.​ഐ.​എ കോ​ട​തി അ​ദ്ദേ​ഹ​ത്തെ കു​റ്റ​മു​ക്ത​നാ​ക്ക​ി.

അ​തേ​സ​മ​യം, അ​സി​മാ​ന​ന്ദ​യു​ടെ ആ​സൂ​ത്ര​ണ​ത്തി​ന് കീ​ഴി​ല്‍ സ്ഫോ​ട​നം ന​ട​ത്തി​യ സു​നി​ല്‍ ജോ​ഷി, ഭ​വേ​ഷ് പ​ട്ടേ​ല്‍, ദേ​വേ​ന്ദ്ര കു​മാ​ര്‍ ഗു​പ്ത എ​ന്നി​വ​ര്‍ കു​റ്റ​ക്കാ​രാ​ണെ​ന്നും കോ​ട​തി വി​ധി​ച്ചു. അ​സി​മാ​ന​ന്ദ​ക്ക് പു​റ​മെ ലോ​കേ​ഷ്, ച​ന്ദ്ര​ശേ​ഖ​ര്‍, ഹ​ര്‍ഷ​ദ് സോ​ള​ങ്കി, മെ​ഹു​ല്‍ കു​മാ​ര്‍, മു​കേ​ഷ് വാ​സ്നി, ഭ​ര​ത് ഭാ​യ് എ​ന്നി​വ​രും കു​റ്റ​ക്കാ​ര​ല്ലെ​ന്ന് കോ​ട​തി വി​ധി​ച്ചു.

മ​ല​യാ​ളി​യാ​യ സു​രേ​ഷ് നാ​യ​ര്‍ അ​ട​ക്കം മൂ​ന്ന് പ്ര​തി​ക​ള്‍ ഒ​ളി​വി​ലാ​യ​തി​നാ​ല്‍ അ​വ​ര്‍ക്കെ​തി​രാ​യ വി​ചാ​ര​ണ ന​ട​ന്ന​തു​മി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsSuresh NairAjmeer Explosion
News Summary - Suresh Nair Explosive Items-India News
Next Story