Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസൂറത്ത്കലിന്...

സൂറത്ത്കലിന് സവർക്കറുടെ പേര്; കൗ​ൺ​സി​ലിൽ ബി.​ജെ.​പി-​കോ​ൺ​ഗ്ര​സ് വാ​ഗ്വാ​ദം

text_fields
bookmark_border
സൂറത്ത്കലിന് സവർക്കറുടെ പേര്; കൗ​ൺ​സി​ലിൽ ബി.​ജെ.​പി-​കോ​ൺ​ഗ്ര​സ് വാ​ഗ്വാ​ദം
cancel

മം​ഗ​ളൂ​രു: സം​ഘ്പ​രി​വാ​ർ വി.​ഡി. സ​വ​ർ​ക്ക​റു​ടെ ഫ്ല​ക്സ് സ്ഥാ​പി​ച്ച സൂ​റ​ത്ത്ക​ൽ ജ​ങ്ഷ​ന് അ​ദ്ദേ​ഹ​ത്തി​ന്റെ പേ​രി​ടാ​ൻ ബി.​ജെ.​പി ഏ​ക​ക​ക്ഷി ഭ​ര​ണം ന​ട​ത്തു​ന്ന മം​ഗ​ളൂ​രു കോ​ർ​പ​റേ​ഷ​ൻ തീ​രു​മാ​നം. കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ഇ​തേ​ച്ചൊ​ല്ലി ബി.​ജെ.​പി-​കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ൾ ത​മ്മി​ൽ വാ​ഗ്വാ​ദം ന​ട​ന്നു. മം​ഗ​ളൂ​രു നോ​ർ​ത്ത് മ​ണ്ഡ​ലം ബി.​ജെ.​പി എം.​എ​ൽ.​എ ഡോ. ​വൈ. ഭ​ര​ത് ഷെ​ട്ടി​യു​ടെ നി​ർ​ദേ​ശ​മാ​ണ് കൗ​ൺ​സി​ൽ പ​രി​ഗ​ണി​ച്ച​ത്.

സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി സ​വ​ർ​ക്ക​റു​ടെ സ്മ​ര​ണ​ക്ക് നാ​മ​ക​ര​ണം ആ​വ​ശ്യ​മാ​ണെ​ന്ന് മം​ഗ​ളൂ​രു സൗ​ത്ത് മ​ണ്ഡ​ലം ബി.​ജെ.​പി എം.​എ​ൽ.​എ വേ​ദ​വ്യാ​സ് കാ​മ​ത്തും പാ​ർ​ട്ടി കൗ​ൺ​സി​ല​ർ​മാ​രും വാ​ദി​ച്ചു. സ​വ​ർ​ക്ക​ർ​ക്ക് ചേ​രാ​ത്ത പ​ട്ടം ചാ​ർ​ത്തി ജ​ന​വി​രു​ദ്ധ തീ​രു​മാ​നം ന​ട​പ്പാ​ക്ക​രു​തെ​ന്ന് കോ​ൺ​ഗ്ര​സ് അം​ഗം എ.​സി. വി​ന​യ​രാ​ജ് പ​റ​ഞ്ഞു. നേ​ര​ത്തേ ഈ ​നി​ർ​ദേ​ശം ജ​ന​ങ്ങ​ളു​ടെ ആ​ക്ഷേ​പ​ങ്ങ​ൾ​ക്കും അ​ഭി​പ്രാ​യ​ത്തി​നും വി​ട്ട​പ്പോ​ൾ 14 സം​ഘ​ട​ന​ക​ൾ രേ​ഖാ​മൂ​ല​വും ആ​യി​ര​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ൾ മ​റ്റു​രീ​തി​യി​ലും എ​തി​ർ​പ്പ് അ​റി​യി​ച്ച​താ​ണ്. പാ​വ​ങ്ങ​ളു​ടെ ഭൂ​അ​വ​കാ​ശ​ത്തി​ന് പോ​രാ​ടി​യ സു​ബ്ബ​യ്യ ഷെ​ട്ടി, സാ​മൂ​ഹി​ക പ​രി​ഷ്ക​ർ​ത്താ​ക്ക​ളാ​യ കൊ​ടി ചെ​ന്ന​യ്യ, യു.​ആ​ർ. മ​ല്യ തു​ട​ങ്ങി​യ​വ​രു​ടേ​ത് പോ​ലു​ള്ള​വ​രു​ടെ പേ​ര് ന​ൽ​കു​ന്ന​തി​ന് എ​തി​ർ​പ്പി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SavarkarBJP-Congress debate
News Summary - Suratkal is named after Savarkar; BJP-Congress debate in the council
Next Story