Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസൂറത്തിൽ ദുരന്തത്തിൻെറ...

സൂറത്തിൽ ദുരന്തത്തിൻെറ തീവ്രത കൂട്ടിയത്​ അഗ്​നിശമന സേന

text_fields
bookmark_border
Soorat
cancel

സൂറത്ത്​: ഗുജറാത്തി​െല സൂറത്തിൽ ട്യൂഷൻ സ​െൻററിൽ തീപിടിത്തമുണ്ടയപ്പോൾ അഗ്നിശമന സേന എത്താൻ ​ൈവകിയെന്ന്​ ആക് ഷേപം. സംഭവ സ്​ഥലത്തു നിന്ന്​ രണ്ട്​ കിലോമീറ്റർ മാത്രം അകലെയുള്ള ഫയർ സ്​റ്റേഷനിൽ നിന്ന്​ യൂണിറ്റുകൾ എത്താൻ 45 മ ിനുട്ട്​ എടുത്തുവെന്നാണ്​ നാട്ടുകാരുടെ ആരോപണം. ഇതാണ്​ അപകടത്തി​​െൻറ തീവ്രത വർധിക്കുന്നതിന്​ ഇടയാക്കിയതെന്നും ദൃക്​സാക്ഷികൾ ആരോപിക്കുന്നു.

അഗ്​നിശമന സേന തയാറെടുപ്പോടുകൂടിയാണ്​ വന്നിരുന്നതെങ്കിൽ മരണസംഖ്യ കുറക്കാനാവുമായിരുന്നെന്ന്​ തൊട്ടടുത്ത കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്​ഥാപനത്തിലെ ജോലിക്കാരും പറഞ്ഞു. അഗ്​നിശമന സേനയുടെ പൈപ്പിൽ നിന്ന്​ ശ്​കതി കുറഞ്ഞ രീതിയിലാണ്​ വെള്ളം പുറത്തു വന്നതെന്നും ഇത്​ തീ പെ​ട്ടെന്നണക്കുന്നതിൽ പരാജയപ്പെടാൻ ഇടയായെന്നും നാട്ടുകാർ ആരോപിച്ചു.

വെള്ളിയാഴ്​ച ഉച്ചക്കുണ്ടായ തീപിടിത്തത്തിൽ 20 കുട്ടികളാണ്​ മരിച്ചത്​. 20 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു. ട്യൂഷൻ സ​െൻററിൻെറ ഉടമക്കും കെട്ടിട ഉടമകൾക്കു​െമതിരെ പൊലീസ്​ കേ​െസ്​ രജിസ്​റ്റർ ചെയ്​തിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fire accidentmalayalam newsSurat FireGujarat Fire
News Summary - Surat Tragedy: Fire Engines Took 45 Minutes To Travel 2 Km - India News
Next Story