Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസൂരജ് പാൽ അമു...

സൂരജ് പാൽ അമു ബി.ജെ.പിയിൽ നിന്നും രാജിവെച്ചു

text_fields
bookmark_border
സൂരജ് പാൽ അമു ബി.ജെ.പിയിൽ നിന്നും രാജിവെച്ചു
cancel

ച​ണ്ഡി​ഗ​ഡ്: ദീപികക്കും സഞ്ജയ് ലീല ബൻസാലിക്കുമെതിരെ പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയ സൂ​ര​ജ് പാ​ൽ അ​മു ബി​.ജെ​.പി​യു​ടെ പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ൽ​നി​ന്നും രാ​ജി​വെ​ച്ചു. ബി​.ജെ​.പി നേ​താ​വാ​യ അ​മു ര​ജ​പു​ത് ക​ർ​ണി​സേ​ന​യു​ടെ ദേ​ശീ​യ സെ​ക്ര​ട്ട​റി​ കൂടിയാ​ണ്. പ​ത്മാ​വ​ത് വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഘ​ർ​ഷ​ങ്ങ​ളെ തു​ട​ർ​ന്ന് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത അ​മു​വി​ന് ഇന്നലെ ജാ​മ്യം ല​ഭി​ച്ചിരുന്നു. ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ജാ​മ്യം ന​ൽ​കി​യ​ത്. 

ക​ല​ാപം ന​ട​ത്തി​യ​തി​നും പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സം​ഗം ന​ട​ത്തി​യ​തി​നും ജ​നു​വ​രി 26 ന് ​പൊ​ലീ​സ് അമുവിനെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തിരുന്നു. ഇ​യാ​ളെ ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച റോ​ത്ത​ക്കി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഇന്നലെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. ഇതിന് പിന്നാലെയാണ് രാജിവെച്ചതായി പ്രഖ്യാപിച്ചത്.

പ​ത്മാ​വ​തി​ലെ നാ​യി​ക ദീ​പി​ക പ​ദു​ക്കോ​ണി​ന്‍റെ ത​ല​യെ​ടു​ക്കു​ന്ന​വ​ർ​ക്ക് 10 കോ​ടി രൂ​പ​യാ​ണ് ഇ​യാ​ൾ വാ​ഗ്ദാ​നം ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Deepika Padukonemalayalam newsSuraj Pal AmuKarnisenapadamathi
News Summary - Suraj Pal Amu resigns from BJP's primary membership-India news
Next Story