വാട്സ്ആപ്പിലൂടെ രാഷ്ട്രീയം പറഞ്ഞ് സുപ്രിയ സുലെ
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ അനുദിനം മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയത്തിൽ വാട്സ്ആ പ്പിലൂടെ നിലപാടുകൾ വ്യക്തമാക്കി എൻ.സി.പി എം.പിയും ശരത് പവാറിെൻറ മകളുമായ സുപ്രി യ സുെല. ശനിയാഴ്ച പുലർച്ചയുണ്ടായ രാഷ്ട്രീയ അന്തർനാടകങ്ങളിലും പിതൃസഹോദര പുത്രെൻറ അപ്രതീക്ഷിത ചുവടുമാറ്റത്തിലും തെൻറ നിലപാട് വാട്സ്ആപ് സ്റ്റാറ്റസിലൂടെയാണ് 50കാരിയായ സുപ്രിയ സുലെ വ്യക്തമാക്കിയത്. മിക്കവാറും രാഷ്ട്രീയ നേതാക്കളെല്ലാം ട്വിറ്ററിനെ ആശ്രയിച്ചപ്പോഴാണ് അവർ വാട്സ്ആപ്പിനെ തെൻറ നിലപാടുകൾ പുറത്തറിയിക്കാൻ ഉപയോഗപ്പെടുത്തിയത്. ശനിയാഴ്ചയും ഞായറാഴ്ചയുമായുള്ള സ്റ്റാറ്റസുകൾ ദേശീയ രാഷ്ട്രീയത്തിൽതന്നെ ശ്രദ്ധേയമാവുകയും ചെയ്തു.
‘ഞാൻ വിശ്വസിക്കുന്നു, അധികാരം വരും പോകും... ബന്ധങ്ങൾ മാത്രമാണ് വിഷയം’ ഞായറാഴ്ച സുപ്രിയയുടെ സ്റ്റാറ്റസായിരുന്നു ഇത്. ഞായറാഴ്ച രാവിലെതന്നെ ‘സുപ്രഭാതം, അന്തിമ വിജയം മൂല്യങ്ങൾക്കാണ്. കഠിനാധ്വാനവും സത്യസന്ധതയും ഒരിക്കലും പാഴാകില്ല. വഴി കഠിനമായിരിക്കും. എന്നാൽ, ദീർഘകാലം നിലനിൽക്കും’ എന്നായിരുന്നു വാട്സ്ആപ് സ്റ്റാറ്റസിലൂടെ സുപ്രിയ സുെല പറഞ്ഞത്.
‘ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ദിവസങ്ങളിലൊന്ന്... ഇത് എന്നെ ശക്തയാക്കുന്നു. ഈ പ്രയാസമേറിയ സമയത്ത് പിന്തുണച്ച എല്ലാവർക്കും നന്ദി’ എന്നായിരുന്നു മറ്റൊരു സ്റ്റാറ്റസ്. അജിത് പവാർ ശരദ് പവാറിെൻറ അനുമതിയോടെയാണോ ബി.ജെ.പിയുമായി ചേർന്നതെന്ന സന്ദേഹം പല കോണുകളിൽനിന്നുയർന്ന സന്ദർഭത്തിലും സുപ്രിയയുടെ വാട്സ്ആപ് സ്റ്റാറ്റസായിരുന്നു അന്തിമ തീർപ്പിലെത്തിച്ചത്. ‘പാർട്ടിയും കുടുംബവും പിളർന്നു’ എന്നായിരുന്നു സുപ്രിയയുടെ സ്റ്റാറ്റസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
